സമൂഹ പുരോഗതിയില്‍ നിസ്തുല പങ്ക് വഹിച്ച വ്യക്തിത്വം: എം.ഐ. അബ്ദുല്‍ അസീസ്


Feb 18 - 2016
കോഴിക്കോട്: സമസ്തകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയും പ്രമുഖപണ്ഡിതനുമായ ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാരുടെ നിര്യാണത്തില്‍ ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ എം.ഐ അബ്ദുല്‍ അസീസ് അനുശോചിച്ചു. ലളിതജീവിതം മുഖമുദ്രയായി സ്വീകരിച്ച അദ്ദേഹം മികച്ച സംഘാടകനും മതവിദ്യാഭ്യാസ പ്രവര്‍ത്തകന്‍ കൂടിയായിരുന്നു. മുസ്‌ലിം സമൂഹത്തിന്റെ പുരോഗതിയില്‍ അദ്ദേഹം വഹിച്ച പങ്ക് നിസ്തുലമാണ്. കേരളത്തിലെ ഏറ്റവും വലിയ മതസംഘടനയെ കെട്ടിപ്പടുക്കുന്നതിലും വിദ്യാഭ്യാസരംഗത്തും സേവനരംഗത്തും നിരവധി സംരംഭങ്ങളുടെ സ്ഥാപനത്തിലും മുന്നില്‍ നിന്നയാളായിരുന്നു അദ്ദേഹം. സമസ്തയുടെ തൊണ്ണൂറാം വാര്‍ഷിക വേളയിലെ അദ്ദേഹത്തിന്റെ വിയോഗം സംഘടനക്കും മുസ്‌ലിം ജനസമൂഹത്തിനുണ്ടാക്കുന്ന നഷ്ടം വലുതാണ്. സംഘടനയുടെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും ദുഖത്തില്‍ പങ്കുചേരുന്നതായും എം.ഐ. അബ്ദുല്‍ അസീസ് പറഞ്ഞു.

Wednesday, February 17, 2016

ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ അന്തരിച്ചു | Madhyamam

ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ അന്തരിച്ചു | Madhyamam



ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ അന്തരിച്ചു

07:24 AM
18/02/2016
കോഴിക്കോട്:
സമസ്ത കേരള ജംഇയ്യതുൽ ഉലമ ജനറൽ സെക്രട്ടറി ചെറുശേരി സൈനുദ്ദീൻ മുസ് ലിയാർ
(76) അന്തരിച്ചു. ഇന്ന് പുലർച്ചെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ
വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടർന്ന്
ഒരു മാസമായി ചികിത്സയിലായിരുന്നു. 1999 മുതൽ സമസ്തയുടെ ജനറൽ സെക്രട്ടറിയായ
സൈനുദ്ദീൻ മുസ് ലിയാർ മലപ്പുറം മൊറയൂർ സ്വദേശിയാണ്.

ഇസ് ലാമിക കർമ
ശാസ്ത്രത്തിൽ ആഴത്തിൽ പഠനം നടത്തിയിട്ടുള്ള പണ്ഡിതനാണ് സൈനുദ്ദീൻ മുസ്
ലിയാർ. സമസ്ത കേരള ജംഇയ്യതുൽ ഉലമ പണ്ഡിത സഭയിൽ 1980 മുതൽ അംഗവും ഫത് വ
കമ്മിറ്റി മുഖ്യ ഉപദേഷ്ടാവും ആയിരുന്നു. 1966 മുതൽ ചെമ്മാട് ദാറുൽ ഹുദ ഇസ്
ലാമിക് യൂനിവേഴ്സിറ്റി പ്രിൻസിപ്പലായും പ്രവർത്തിച്ചു.

ചെറുശേരി
അഹ്മദ് മുസ് ലിയാരുടെ മകനായി 1937ൽ മലപ്പുറം മൊറയൂരിൽ ജനനം. പിതാവിന്‍റെയും
ഒ.കെ സൈനുദ്ദീൻ മുസ് ലിയാരുടെയും കീഴിൽ പഠനം. തുടർന്ന് കൊണ്ടോട്ടിയിലെ
കൊടങ്ങാട് മതാധ്യാപകനായി 18 വർഷം ജോലി ചെയ്തു. തുടർന്ന് ചെമ്മാട് ജുംഅ
മസ്ജിദിൽ മുദ് രിസായി. 1966 മുതൽ ചെമ്മാട് ദാറുൽ ഹുദ ഇസ് ലാമിക്
യൂനിവേഴ്സിറ്റി പ്രിൻസിപ്പലായും പ്രവർത്തിച്ചു. 

ചെറുശ്ശേരി സൈനുദീന്‍ മുസ്‌ലിയാര്‍ അന്തരിച്ചു | Suprabhaatham Daily

ചെറുശ്ശേരി സൈനുദീന്‍ മുസ്‌ലിയാര്‍ അന്തരിച്ചു | Suprabhaatham Daily

കോഴിക്കോട്: സമസ്ത ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ അന്തരിച്ചു. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. ഇന്ന് പുലര്‍ച്ചെ 6.20നായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.