Wednesday, September 29, 2010

ത്രിപാഠി മുന്‍ മുഖ്യമന്ത്രിയുടെ ബന്ധു; കോടതിയില്‍ പൊളിഞ്ഞത് കോണ്‍ഗ്രസിന്റെ നീക്കം


ന്യൂദല്‍ഹി: ബാബരി കേസിലെ വിധി നീട്ടിവെപ്പിക്കാനുള്ള രമേശ് ചന്ദ്രത്രിപാഠിയുടെ ഹരജിക്ക് പിന്നില്‍ കോണ്‍ഗ്രസെന്ന് ആരോപണം.
ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് മുന്‍ മുഖ്യമന്ത്രി ശ്രീപദ് മിശ്രയുടെ അടുത്ത ബന്ധുവാണ്  ത്രിപാഠി. വിധി പള്ളിക്ക് അനുകൂലമായാല്‍ കേന്ദ്ര സര്‍ക്കാറിന്റെ കൈവശമുള്ള തര്‍ക്കഭൂമി സുന്നി വഖഫ് ബോര്‍ഡിന് കൈമാറേണ്ടി വരുന്നത് കോണ്‍ഗ്രസിനെ ത്രിശങ്കുവിലാക്കുമെന്ന ഭയമാണ് ത്രിപാഠിയെ മുന്നില്‍ നിര്‍ത്തി കോടതിയെ സമീപിക്കാന്‍ പാര്‍ട്ടിയെ പ്രേരിപ്പിച്ചതെന്നാണ് സൂചന. ബാബരി മസ്ജിദിന്റെ സ്ഥലം തര്‍ക്കഭൂമിയാക്കി മാറ്റുന്നതില്‍ നിര്‍ണായക പങ്കു വഹിച്ച ഉത്തര്‍ പ്രദേശിലെ കോണ്‍ഗ്രസ് പാരമ്പര്യത്തില്‍പ്പെടുന്നയാളാണ്  വിധി മുടക്കാന്‍ രംഗത്തുവന്ന ത്രിപാഠി.  അയോധ്യ നിലനില്‍ക്കുന്ന ഫൈസാബാദിനോട് അതിരിട്ട് കിടക്കുന്ന മിജോഡ ഗ്രാമവാസിയാണ് 73കാരനായ ത്രിപാഠി.
അയോധ്യ കേന്ദ്രീകരിച്ച് രാമക്ഷേത്രത്തിനായി നീക്കം നടത്തിയ കുടുംബ പാരമ്പര്യമാണ് ഇപ്പോഴും കോണ്‍ഗ്രസുകാരനായ ത്രിപാഠിയുടേത്. സൈന്യത്തില്‍ നിന്ന് ഓഡിറ്ററായി വിരമിച്ച് മിജോഡയില്‍ വിശ്രമജീവിതം നയിക്കുകയാണ് അദ്ദേഹമിപ്പോള്‍. ബാബരി മസ്ജിദിന്റെ സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കാന്‍ 1980കളില്‍ ഊര്‍ജിതമായ നീക്കം നടത്തിയ മുഖ്യമന്ത്രിയാണ് ശ്രീപദ് മിശ്ര. 1980ല്‍ ബാബരി മസ്ജിദിനോട് തൊട്ടു കിടക്കുന്ന 32 ഏക്കര്‍ രാംകഥാ പാര്‍ക്ക് നിര്‍മിക്കാന്‍ സര്‍ക്കാര്‍ ചെലവില്‍ ഏറ്റെടുത്തത് ശ്രീപദ് മിശ്രയായിരുന്നു. 1949 ഡിസംബര്‍ 23ന് രാത്രി ദുരൂഹ സാഹചര്യത്തില്‍ ബാബരി മസ്ജിദില്‍ വിഗ്രഹം പ്രതിഷ്ഠിച്ച്  നമസ്‌ക്കാരത്തിന് വിലക്കേര്‍പ്പെടുത്തിയതിനെ തുടര്‍ന്ന് നിയമക്കുരുക്കില്‍പ്പെട്ട തര്‍ക്കം വീണ്ടും സജീവമാക്കിയത് ഈ സ്ഥലമെടുപ്പായിരുന്നു.
ഏറ്റെടുത്ത 32 ഏക്കര്‍ ഭൂമിയാണ് 1990ല്‍ അന്നത്തെ ബി.ജെ.പി മുഖ്യമന്ത്രി കല്യാണ്‍ സിങ് രാമക്ഷേത്ര നിര്‍മാണത്തിനായി വി.എച്ച്.പിക്ക് കൈമാറിയത്. ബാബരി തര്‍ക്കത്തില്‍ സാഹചര്യങ്ങള്‍ പള്ളിക്ക് അനുകൂലമായി വന്ന ഘട്ടങ്ങളിലെല്ലാം കോണ്‍ഗ്രസ് തുടര്‍ന്ന കളിയാണ് ഇപ്പോഴും ആവര്‍ത്തിച്ചതെന്ന് ഉത്തര്‍ പ്രദേശ് സുന്നി വഖഫ് ബോര്‍ഡിനെ കേസില്‍ സഹായിക്കുന്ന ഫൈസാബാദ് ഹിലാല്‍ കമ്മിറ്റി കണ്‍വീനര്‍ ഖാലിഖ് അഹ്മദ് ഖാന്‍ 'മാധ്യമ'ത്തോട് പറഞ്ഞു. കോണ്‍ഗ്രസ് പാരമ്പര്യമുള്ള ത്രിപാഠിക്ക് തങ്ങളുമായി ബന്ധമില്ലെന്ന് നിര്‍മോഹി അഖാരയുടെ ബാബാ രാംദാസും വ്യക്തമാക്കി. ത്രിപാഠിക്കു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന ആരോപണങ്ങള്‍ കോണ്‍ഗ്രസ് വക്താവ് ദിഗ്‌വിജയ്‌സിങ് നിഷേധിച്ചു.
madhyamam

ബാബ്‌രി വിധി: കോഴിക്കോട് ജില്ലയില്‍ നിരോധനാജ്ഞ

http://madhyamam.com/news/2010/09/29/3/4057

Tuesday, September 28, 2010

ബാബരി വിധി വ്യാഴാഴ്ച


ബാബരി വിധി വ്യാഴാഴ്ച
ന്യൂദല്‍ഹി: രാജ്യം ഉറ്റു നോക്കുന്ന ബാബരി മസ്ജിദ് ഉടമാവാകാശ കേസില്‍ ഈ മാസം 30 വൈകീട്ട് 3.30 ന് അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി പറയും. കേസില്‍ വിധി പറയുന്നത് നീട്ടിവെക്കണമെന്ന ഹരജി സുപ്രീം കോടതി ഇന്ന് തള്ളി.
ജസ്റ്റിസ് എസ്.യു ഖാന്‍,സുധീര്‍ അഗര്‍വാള്‍ ,ഡി.വി ശര്‍മ എന്നിവരടങ്ങുന്ന ബെഞ്ച് മറ്റെന്നാള്‍ 30 വൈകീട്ട് 3.30ന് വിധി പറയുമെന്ന് അലഹാബാദ് ഹൈകോടതി ഉദ്യോഗസ്ഥന്‍ ഹരിശങ്കര്‍ ദുബെ അറിയിച്ചു. കേസിലെ വിധിപ്രഖ്യാപനം നീട്ടണമെന്ന ഹരജി സുപ്രീംകോടതി തള്ളിയ ഉടനെയാണ് ഹൈകോടതി ഈ തീരുമാനം എടുത്തത്.
60 വര്‍ഷം നീണ്ട ബാബരി മസ്ജിദ് ഉടമാവകാശ കേസില്‍ അലഹാബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് വിധി പറയുന്നത് നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് രമേശ് ചന്ദ്ര ത്രിപാഠി നല്‍കിയ പ്രത്യേകാനുമതി ഹരജിയാണ് സുപ്രീംകോടതി തള്ളിയത്. ത്രിപാഠി നല്‍കിയ ഹരജി നേരത്തെ  അലഹാബാദ് ഹൈകോടതിയും തള്ളിയിരുന്നു. കേസില്‍ പുറത്തുനിന്നുള്ള ഒത്തുതീര്‍പ്പിന് ഇരുകക്ഷികള്‍ക്കും നിര്‍ദേശം നല്‍കണമെന്നാണ് ത്രിപാഠിയുടെ മറ്റൊരാവശ്യം.
അതേസമയം ഏറ്റവും നല്ലത് ഒത്തുതീര്‍പ്പ് തന്നെയാണെങ്കിലും ഇക്കാര്യത്തിലുള്ള അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് കേന്ദ്ര ഗവണ്‍മെന്റിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ജി.ഇ. വഹന്‍ വതി സുപ്രീംകോടതിയില്‍ വാദിച്ചു. കോടതിക്ക് പുറത്ത് പ്രശ്‌നം രമ്യമായി പരിഹരിക്കുന്നതിനുവേണ്ടി അലഹാബാദ് ഹൈക്കോടതി വിധി പറയുന്നത് നീട്ടിവെക്കണമെന്ന വാദമാണ് ഹരജിക്കാരനുവേണ്ടി ഹാജരായ മുഗുള്‍ രോഹത് ജി വാദിച്ചത്. അതേസമയം കേസില്‍ കക്ഷികളായ ഉത്തര്‍പ്രദേശ് സുന്നി സെന്‍ട്രല്‍ വഖഫ് ബോര്‍ഡും അഖില്‍ ഭാരത് ഹിന്ദു മഹാസഭയും ഒത്തുതീര്‍പ്പിനുള്ള സാധ്യത നിരാകരിച്ചുകൊണ്ട് സുപ്രീംകോടതിയില്‍ കഴിഞ്ഞ ദിവസം സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയക്ക് പുറമെ ജസ്റ്റിസ് അഫ്താബ് ആലം, ജസ്റ്റിസ് കെ.എസ്. രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹരജി തള്ളിക്കൊണ്ടുള്ളനിര്‍ണായകമായ തീരുമാനമെടുത്തത്. എന്നാല്‍ എന്ന് കേസില്‍ വിധി പറയണമെന്ന്  സുപ്രീംകോടതി നിര്‍ദേശിച്ചിട്ടില്ല.
madhyamam

അയോധ്യ വിധി സപ്തംബര്‍ 30ന്

അയോധ്യകേസ്: വിധിമാറ്റി വെക്കണമെന്ന ഹര്‍ജി തള്ളി

Blog Archive