Friday, March 23, 2012

ജൂമുഅ ഖുത്ബകള്‍ ജനങ്ങള്‍ക്ക് പൊതുവിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കണം - ഇമാമുരുടെ സംഗമം | Islampadasala

ജൂമുഅ ഖുത്ബകള്‍ ജനങ്ങള്‍ക്ക് പൊതുവിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കണം - ഇമാമുരുടെ സംഗമം | Islampadasala

'Jinnah supporters and 80 leaders must leave BJP' - Rediff.com News

'Jinnah supporters and 80 leaders must leave BJP' - Rediff.com News

മൊസാദിന്റെ ചാരശൃംഖല | Madhyamam

മൊസാദിന്റെ ചാരശൃംഖല | Madhyamam

ഹജ്ജ് സബ്സിഡിക്ക് പിന്നില്‍ കള്ളക്കളി


 

http://www.madhyamam.com/news/157455/120314

ഇസ്ലാംമത വിശ്വാസികളില്‍, ആരോഗ്യവും അവസരവും സാമ്പത്തികശേഷിയുമുള്ളവര്‍ക്കാണ് ഹജ്ജ് തീര്‍ഥാടനം നിര്‍ബന്ധമുള്ളത്. ഈ പശ്ചാത്തലത്തില്‍ ഹജ്ജ് തീര്‍ഥാടനത്തിന് പൊതുഖജനാവില്‍നിന്ന് സര്‍ക്കാര്‍ എന്തിനാണ് സബ്സിഡി നല്‍കുന്നതെന്ന് പലരും ചോദിക്കാറുണ്ട്. ഒടുവില്‍ ഈ ചോദ്യം നീതിപീഠത്തിന് മുന്നിലേക്കും എത്തുന്നു. ഹജ്ജ് സബ്സിഡി മാതൃകയില്‍ മറ്റു മതവിശ്വാസികള്‍ക്കും പുണ്യസ്ഥലങ്ങളില്‍ തീര്‍ഥാടനത്തിന് സബ്സിഡി നല്‍കണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി കേരള ഹൈകോടതിയില്‍ എത്തിയിരിക്കുകയാണ്.
ഹജ്ജ് സബ്സിഡി എന്നു കേള്‍ക്കുമ്പോള്‍ തീര്‍ഥാടകരെ സര്‍ക്കാര്‍ സൗജന്യമായി കൊണ്ടുപോവുന്നുവെന്നോ തീര്‍ഥാടനത്തിനായി വലിയൊരു തുക ഹാജിമാര്‍ക്ക് നല്‍കുന്നുവെന്നോ ഉള്ള ധാരണയാണ് പൊതുവെ ഉണ്ടാവുക. എന്നാല്‍, തീര്‍ഥാടകരുടെ ഒരുതരത്തിലുള്ള ചെലവും സര്‍ക്കാര്‍ വഹിക്കുന്നില്ല എന്നതാണ് യാഥാര്‍ഥ്യം. സ്വകാര്യ ഗ്രൂപ്പുകള്‍ വഴി പോകുന്ന തീര്‍ഥാടകര്‍ക്ക് സബ്സിഡിയേ ഇല്ല. കേന്ദ്ര സര്‍ക്കാറിനുകീഴില്‍ ഹജ്ജ് കമ്മിറ്റി മുഖേന പോകുന്ന ഓരോ തീര്‍ഥാടകനും യാത്ര, താമസം, ഭക്ഷണം തുടങ്ങിയവക്കായി ശരാശരി ഒന്നേകാല്‍ ലക്ഷം രൂപ അടക്കുന്നുണ്ട്. ഇതില്‍ വിമാനയാത്രാ നിരക്ക് ഇപ്പോള്‍ 16,000 രൂപയാണ് (നേരത്തേ 12,000 ആയിരുന്നു). ഇത് ഫിക്സഡ് നിരക്കാണ്. വിമാനയാത്രക്ക് ഇതിനേക്കാള്‍ അധികം തുക വേണ്ടിവരുകയാണെങ്കില്‍ അത് സര്‍ക്കാര്‍ നല്‍കും -അതാണ് ഹജ്ജ് സബ്സിഡി. ഇത് സര്‍ക്കാറിനു കീഴിലെ വിമാനക്കമ്പനിക്കു മാത്രമേ നല്‍കുകയുള്ളൂ, സ്വകാര്യ കമ്പനികള്‍ക്ക് നല്‍കില്ല.
കേരളീയരായ ഹജ്ജ് തീര്‍ഥാടകരെല്ലാം കോഴിക്കോട്ടുനിന്നാണ് യാത്ര പുറപ്പെടുന്നത്. കോഴിക്കോട്-ജിദ്ദ-കോഴിക്കോട് വിമാനയാത്രക്ക് എയര്‍ ഇന്ത്യ ഈടാക്കുന്ന സാധാരണ നിരക്ക് 17,300 രൂപയാണ്; ജെറ്റ് എയര്‍വേസ് നിരക്ക് 14,000 രൂപയും (സീസണ്‍ എന്ന പേരില്‍ വിമാനക്കമ്പനികള്‍ ചുമത്തുന്ന കഴുത്തറുപ്പന്‍ നിരക്കല്ല, പതിവുനിരക്കാണിത്). അപ്പോള്‍ ഒരു തീര്‍ഥാടകനുവേണ്ടി സര്‍ക്കാര്‍ ഈ വര്‍ഷം നല്‍കേണ്ടിവരുന്ന സബ്സിഡി 1300 രൂപ മാത്രം! (ജെറ്റിന്‍െറ നിരക്ക് പരിഗണിക്കുകയാണെങ്കില്‍ 2000 രൂപ ഓരോ തീര്‍ഥാടകനും തിരിച്ചുകൊടുക്കണം).
ഒന്നേകാല്‍ ലക്ഷം രൂപ ചെലവഴിക്കുന്ന തീര്‍ഥാടകന് 1300 രൂപകൂടി കൊടുക്കാന്‍ കഴിയില്ലേ? അതുകൂടി തങ്ങള്‍ കൊടുക്കാമെന്ന് തീര്‍ഥാടകര്‍ പറഞ്ഞാല്‍ കേന്ദ്ര സര്‍ക്കാര്‍ സമ്മതിക്കില്ല. സബ്സിഡി തന്നേ അടങ്ങൂ എന്ന വാശിയാണ്. ഇവിടെയാണ് ഹജ്ജ് സബ്സിഡിയുടെ പേരില്‍ സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി പുറത്തുവരുന്നത്. കെടുകാര്യസ്ഥത കൊണ്ട് നഷ്ടത്തിലായി പൊളിയാറായ എയര്‍ ഇന്ത്യയെ കടത്തില്‍നിന്ന് രക്ഷിച്ചെടുക്കാന്‍ സര്‍ക്കാര്‍ കണ്ടെത്തിയ ഉപായമാണിത്. ഹജ്ജ് സബ്സിഡിയുടെ പേരുപറഞ്ഞ് നല്ലൊരു തുക എയര്‍ ഇന്ത്യക്ക് എഴുതിക്കൊടുക്കുകയാണ് കേന്ദ്രം ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളിലെ കണക്ക് നോക്കിയാല്‍ ഇത് വ്യക്തമാകും.
2008ല്‍ ഹജ്ജ് സബ്സിഡി ഇനത്തില്‍ 770 കോടി രൂപയാണ് എയര്‍ ഇന്ത്യക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയത്; അതിന് മുന്‍വര്‍ഷം 595 കോടി രൂപയും. (2009, 10, 11 വര്‍ഷങ്ങളിലെ കണക്ക് ലഭിക്കാന്‍ ശ്രമം നടത്തിയെങ്കിലും ബന്ധപ്പെട്ടവര്‍ മറച്ചുവെക്കുകയാണ്. ഹജ്ജ് ക്വോട്ട, സൗഹാര്‍ദ പ്രതിനിധിസംഘം തുടങ്ങിയവയുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി ഈ വിശദാംശങ്ങള്‍കൂടി ചോദിച്ച സാഹചര്യത്തില്‍ ഇവ പുറത്തുവരുമെന്ന് പ്രതീക്ഷിക്കാം). 2008ല്‍ 1.10 ലക്ഷം തീര്‍ഥാടകരാണ് ഹജ്ജ് കമ്മിറ്റി മുഖേന പോയത്. ഇവര്‍ക്കുവേണ്ടിയാണ് 770 കോടി രൂപ നല്‍കിയത്. ഇതിനര്‍ഥം ഓരോ തീര്‍ഥാടകനും 70,000 രൂപ പ്രകാരം വിമാനക്കമ്പനിക്ക് സര്‍ക്കാര്‍ നല്‍കി എന്നാണ്.
ഏതു കഴുത്തറുപ്പന്‍ നിരക്കനുസരിച്ച് ഗണിച്ചാലും ഒരു യാത്രക്കാരന് കോഴിക്കോടുനിന്ന് ജിദ്ദയിലോ മദീനയിലോ പോയി തിരിച്ചുവരാന്‍ വിമാനടിക്കറ്റിനായി 70,000 രൂപ വേണ്ട. കോഴിക്കോട്-ജിദ്ദ ദൂരം 4063 കിലോമീറ്ററാണ്. എന്നാല്‍, 13,630 കിലോമീറ്റര്‍ ദൂരമുള്ള കൊച്ചി-ന്യൂയോര്‍ക്-കൊച്ചി വിമാന ടിക്കറ്റിന്, ലോകത്തെ മികച്ച സൗകര്യവും ഭക്ഷണവും മറ്റും നല്‍കുന്ന എമിറേറ്റ്സ് എയര്‍ലൈന്‍സില്‍ ഏകദേശം 65,000 രൂപ മതി. ബജറ്റ് എയര്‍ലൈനുകളില്‍ ന്യൂയോര്‍ക് ടിക്കറ്റ് 55,000 രൂപക്കുവരെ ലഭിക്കും. എന്നിട്ടാണ് ജിദ്ദയിലേക്കുള്ള വിമാനടിക്കറ്റിനെന്ന പേരില്‍ ഓരോ തീര്‍ഥാടകനും 70,000 രൂപവെച്ച് കേന്ദ്രസര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നല്‍കിയത്. വിമാനടിക്കറ്റ് നിരക്കിനായി തീര്‍ഥാടകര്‍ നല്‍കുന്ന മാന്യമായ തുകക്ക് (2008ല്‍ ഇത് 12,000 രൂപയായിരുന്നു) പുറമെയാണ് ഇതെന്നുകൂടി ഓര്‍ക്കുക. 2008ല്‍ മുഴുവന്‍ തീര്‍ഥാടകരെയും എയര്‍ ഇന്ത്യയല്ല കൊണ്ടുപോയത്. സൗദി എയര്‍ലൈന്‍സുമുണ്ടായിരുന്നു. സൗദി എയര്‍ലൈന്‍സിന് സബ്സിഡി തുക സര്‍ക്കാര്‍ നല്‍കിയിരിക്കാന്‍ സാധ്യതയില്ല. അങ്ങനെയെങ്കില്‍ ഓരോ ടിക്കറ്റിനും 70,000മല്ല, ലക്ഷമോ അതിലേറെയോ ആയിരിക്കും എയര്‍ ഇന്ത്യക്ക് സര്‍ക്കാര്‍ നല്‍കിയിട്ടുണ്ടാവുക.
കഴിഞ്ഞവര്‍ഷം ഹജ്ജ് കമ്മിറ്റി മുഖേന പോയ 1.10 ലക്ഷത്തിലേറെ തീര്‍ഥാടകരില്‍ 10,000ത്തില്‍ താഴെ പേരെ മാത്രമാണ് എയര്‍ ഇന്ത്യ കൊണ്ടുപോയത്. ബാക്കിയുള്ളവരെയെല്ലാം സൗദി എയര്‍ലൈന്‍സാണ് കൊണ്ടുപോയത്. എന്നാല്‍, സബ്സിഡിയുടെ പേരിലുള്ള നൂറുകണക്കിന് കോടികള്‍ മുഴുവനും എയര്‍ ഇന്ത്യക്കാണോ നല്‍കിയത് എന്ന് സംശയമുണ്ട്. ഈ പശ്ചാത്തലത്തില്‍ താഴെ പറയുന്ന കാര്യങ്ങള്‍ സര്‍ക്കാര്‍ വെളിപ്പെടുത്തണം.
1. 2009, 10, 11 വര്‍ഷങ്ങളില്‍ എത്ര തീര്‍ഥാടകരെ വീതമാണ് കൊണ്ടുപോയത്?
2. ഈ വര്‍ഷങ്ങളില്‍ എയര്‍ ഇന്ത്യക്ക് എത്ര രൂപയാണ് സബ്സിഡി ഇനത്തില്‍ നല്‍കിയത്?
3. സൗദി എയര്‍ലൈന്‍സ് പോലുള്ള വിദേശ കമ്പനികള്‍ ഈടാക്കിയ നിരക്ക് എത്രയാണ്? ഏതു മാനദണ്ഡമനുസരിച്ചാണ് നിരക്ക് നിശ്ചയിച്ചത്?
4. 2012ല്‍ എയര്‍ ഇന്ത്യ എത്രപേരെ കൊണ്ടുപോകും? ബാക്കിയുള്ളവരെ കൊണ്ടുപോകാന്‍ നിരക്ക് നിശ്ചയിക്കുന്ന നടപടികള്‍ സുതാര്യമാക്കുമോ?
ഹജ്ജിനായി തീര്‍ഥാടകര്‍ റോഡ്, കടല്‍, വ്യോമ മാര്‍ഗങ്ങളിലൂടെയാണ് വിശുദ്ധ മക്കയിലെത്തുന്നത്. മൂന്നു മാര്‍ഗത്തിലൂടെയുള്ള യാത്രക്കാരെയും സ്വീകരിക്കാനുള്ള സൗകര്യം സൗദി ഭരണകൂടം ഒരുക്കിയിട്ടുണ്ട്. ഇന്ത്യയില്‍നിന്ന് മുമ്പ് കപ്പല്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. പിന്നീട് കപ്പലും വിമാനവും ഏര്‍പ്പെടുത്തി. ഒടുവില്‍ തൊണ്ണൂറുകളുടെ ആദ്യത്തില്‍ കപ്പല്‍ സര്‍വീസ് നിര്‍ത്തലാക്കി.
ലക്ഷത്തിലേറെ രൂപ ചെലവു വരുമെങ്കിലും ഹജ്ജിന് പോകുന്നവരെല്ലാം ധനികരാണെന്ന് ധരിക്കരുത്; ഭൂരിഭാഗം പേരും പാവങ്ങളാണ്. ദിവസവും അഞ്ചും പത്തും രൂപപോലും മാറ്റിവെച്ച്, ഒരായുസ്സിന്‍െറ സമ്പാദ്യം മുഴുവന്‍ സ്വരുക്കൂട്ടി ഹജ്ജിന് പോകുന്നവരുണ്ട്. ആയുസ്സിന്‍െറ മോഹവുമായി മക്കയിലേക്ക് പോവുന്ന പാവങ്ങളുണ്ട്. ഓരോ നാട്ടില്‍നിന്ന് പോകുന്ന തീര്‍ഥാടകര്‍ ആരൊക്കെയെന്ന് നോക്കിയാല്‍ ഇക്കാര്യം വ്യക്തമാവും.
കുറഞ്ഞ ചെലവില്‍ ഹജ്ജിന് പോകാനുള്ള അവസരമായിരുന്നു കപ്പല്‍യാത്ര. ഇത് സര്‍ക്കാര്‍ ഏകപക്ഷീയമായി നിര്‍ത്തലാക്കിയപ്പോള്‍, പാവപ്പെട്ട തീര്‍ഥാടകര്‍ക്ക് അവസരം നഷ്ടമാവാതിരിക്കാന്‍ ഏര്‍പ്പെടുത്തിയതാണ് സബ്സിഡി. വിമാനയാത്രക്ക് കപ്പല്‍നിരക്കിനേക്കാള്‍ അധികം വരുന്ന തുക സര്‍ക്കാര്‍ വഹിക്കുമെന്നായിരുന്നു സങ്കല്‍പം. ഇന്നിപ്പോള്‍ വിമാനനിരക്കിന് തുല്യമായ തുക തീര്‍ഥാടകര്‍ നല്‍കുന്നുണ്ട്. അതിനുപുറമെയാണ് ഹജ്ജ് സബ്സിഡിയെന്ന പേരില്‍ എയര്‍ ഇന്ത്യയുടെ കടംവീട്ടാന്‍ കേന്ദ്രസര്‍ക്കാര്‍ കോടിക്കണക്കിന് രൂപ എഴുതിത്തള്ളുന്നത്. ഇതിലൂടെ പാവപ്പെട്ട, നിഷ്കളങ്കരായ വിശ്വാസികളെ ചതിക്കുകയും രാജ്യത്തെ പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നത്.
സര്‍ക്കാര്‍ അടിയന്തരമായി വിമാനയാത്രക്കു പുറമെ, ചെലവ് കുറവുള്ള കപ്പല്‍ സര്‍വീസ് പുനരാരംഭിക്കണം. സാമ്പത്തികശേഷി കുറവുള്ളവരെ മാത്രം കപ്പലില്‍ കൊണ്ടുപോയാല്‍ മതി. ബാക്കിയുള്ളവര്‍ക്ക് വിമാനസര്‍വീസ് ആവാം. വിമാനടിക്കറ്റ് നിരക്ക് ഏകപക്ഷീയമായി നിശ്ചയിക്കരുത്. പകരം ഗ്ളോബല്‍ ടെന്‍ഡര്‍ വിളിക്കണം. കുറഞ്ഞ നിരക്കില്‍ സര്‍വീസ് നടത്തുന്ന ഇന്ത്യയിലെയും വിദേശത്തെയും ബജറ്റ് എയര്‍ലൈനുകളെ കൂടി ടെന്‍ഡറില്‍ പങ്കെടുപ്പിക്കണം. എല്ലാ നടപടികളും സുതാര്യമാക്കുകയും മാധ്യമങ്ങളിലൂടെ പുറത്തുവിടുകയും വേണം. അങ്ങനെ ചെയ്താല്‍ ഇപ്പോള്‍ നല്‍കുന്ന 16,000 രൂപയേക്കാള്‍ കുറവേ വേണ്ടിവരുകയുള്ളൂ എന്നുറപ്പാണ്. സബ്സിഡിയുടെ ആരോപണവും ഒഴിവാകും. ചെലവ് കുറയുകയും ചെയ്യും. അത്തരമൊരു തീരുമാനത്തിനാണ് സര്‍ക്കാര്‍ ധൈര്യം കാണിക്കേണ്ടത്.
(കേരള ഹജ്ജ് കമ്മിറ്റി
ചെയര്‍മാനാണ് ലേഖകന്‍)

ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരെ പിരിച്ച് വിടണം | Madhyamam

ക്രിമിനല്‍ പശ്ചാത്തലമുള്ള പൊലീസുകാരെ പിരിച്ച് വിടണം | Madhyamam

Blog Archive