Sunday, July 18, 2010

ഹിന്ദുത്വ ഭീകര ശൃംഖല: സി.ബി.ഐ അന്വേഷണത്തിന് കേന്ദ്രം അനുമതി തേടി

Sunday, July 18, 2010
ന്യൂദല്‍ഹി: രാജ്യത്ത് ഹിന്ദുത്വ ഭീകരതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ പുറത്തുകൊണ്ടുവന്നിരുന്ന സാഹചര്യത്തില്‍  കൂടുതല്‍ അന്വേഷണത്തിന്  യു.പി.എ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഇതിന്റെ ഭാഗമായി അജ്മീര്‍, ഹൈദരാബാദ് സ്‌ഫോടനക്കേസിലെ പ്രതിയും മുതിര്‍ന്ന ആര്‍.എസ്്.എസ് നേതാക്കളുടെ അടുത്ത സുഹൃത്തുമായ സുനില്‍ ജോഷിയൂടെ ദുരൂഹ കൊലപാതകത്തെക്കുറിച്ച്   അന്വേഷിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്രം  മധ്യപ്രദേശ് സര്‍ക്കാറിനെ സമീപിച്ചു.
മധ്യപ്രദേശിലെ ബി.ജെ.പി സര്‍ക്കാര്‍ സുനില്‍ ജോഷിയുടെ കൊലപാതകത്തെക്കുറിച്ച് നടത്തിയ അന്വേഷണം മാസങ്ങള്‍ക്ക്് മുമ്പ് അവസാനിപ്പിക്കുകയായിരുന്നു. അജ്മീര്‍ ദര്‍ഗയിലും ഹൈദരാബാദ് മക്കാ മസ്ജിദിലും നടത്തിയ സ്‌ഫോടനങ്ങളില്‍ പങ്കാളിയായിരുന്നു ജോഷി. ആര്‍.എസ്.എസിന്റെ പ്രചാരക് ആയിരുന്ന ഗുരുജി എന്നറിയപ്പെട്ടിരുന്ന ജോഷി ഈ സ്‌ഫോടനങ്ങള്‍ക്ക് ശേഷം മധ്യപ്രദേശിലെ  വീടിന് മുമ്പില്‍ നില്‍ക്കുമ്പോള്‍ ബൈക്കിലെത്തിയ അജ്ഞാതരായ മൂന്ന് പേര്‍ വെടിവെച്ചുകൊല്ലുകയായിരുന്നു. 2007 ഡിസമ്പര്‍ 29നായിരുന്നു സംഭവം.
ഹിന്ദുത്വ ഭീകര ശൃംഖലയുടെ ആഴം പുറത്തുകൊണ്ടുവരാന്‍ കഴിയുന്ന കേസാണിത്. അതുകൊണ്ടാണ്  സി.ബി.ഐ അന്വേഷണത്തിന് ആവശ്യപ്പെട്ടിരിക്കുന്നത്. ഹൈദരാബാദ് സ്‌ഫോടനക്കേസ് അന്വേഷിക്കുന്ന സി.ബി. ഐ കോടതിയെ സമീപിച്ച് സുനില്‍ ജോഷിയെ പ്രതിപ്പട്ടികയില്‍പ്പെടുത്താന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്ന് ലഭിച്ച വിവരം നിഷേധിച്ച മധ്യപ്രദേശ് ആഭ്യന്തര മന്ത്രി ഉമാ ശങ്കര്‍ ഗുപ്ത, ജോഷിയുടെ കൊലപാതകം സംബന്ധിച്ച് കേന്ദ്രത്തില്‍ നിന്ന് വിവരം ലഭിച്ചിട്ടില്ലെന്ന് പറഞ്ഞു. ഹിന്ദുത്വ ഭീകരരെക്കുറിച്ച് തങ്ങള്‍ ജാഗ്രതയിലാണെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി ജി.കെ പിള്ള വ്യക്തമാക്കി.
madhyamam daily

No comments:

Blog Archive