Monday, November 01, 2010

വിഗലാംഗര്‍ക്ക് വിവാഹം

നമ്മുടെ സമൂഹത്തില്‍ ചെറുതും, വലുതുമായ ശാരീരിക വൈകല്യങ്ങള്‍  കൊണ്ട് അല്ലാഹുവിന്റെ പരീക്ഷണത്തിന് വിധേയരായികൊണ്ടിരിക്കുന്ന സഹോദരിസഹോദരന്മാര്‍ക്ക്, അവരുടെ വിവാഹ അന്വേഷണ സമയത്ത്, അനുയോജ്യമായ ജീവിത പങ്കാളിയെ കണ്ടെത്താനുള്ള ബുദ്ധിമുട്ട് കാരണം, അവരും അവരുടെ രക്ഷിതാക്കളും പ്രയാസം അനുഭവിക്കുന്നത്   നിത്യ കാഴ്ചയാണല്ലോ?
ശാരീരിക വൈകല്യങ്ങളുള്ള  മിക്ക ആളുകളും  തുല്യ പ്രയാസം അനുഭവിക്കുന്ന ആളുകളെയാണ് വിവാഹം ചെയ്യാന്‍ താല്പര്യപ്പെടുന്നത്, അത് തന്നെയാകുന്നു ചിലര്‍ക്ക് ഉചിതവും (ഉദാ: ബധിരതയും, മൂകതയും  ഉള്ള ആളുകള്‍ ആതേ പ്രയാസം അനുഭവിക്കുന്നവരെ വിവാഹം ചെയ്യുന്നതാണ്  ഉചിതം എന്നാണ് മനശാസ്ത്രജ്ഞരുടെ അഭിപ്രായം), ശാരീരിക വൈകല്യങ്ങളുള്ള ആളുകള്‍ തങ്ങള്‍ക്ക് യോജിച്ച ഇണയെ കണ്ടെത്താന്‍ ഏറെ ബുദ്ധിമുട്ടുകയാണെന്ന്  waytonikah.com   എന്ന വെബ്സൈറ്റിലൂടെ  രണ്ടു വര്‍ഷമായി   വിവാഹ അന്വേഷണ സേവനം ചെയ്തുകൊണ്ടിരിക്കുന്ന  ഞങ്ങള്‍ക്ക് മനസിലായ ഒരു യാഥാര്‍ത്യമാണ്.
ഈ ഒരു സാഹചര്യത്തിലാണ് വൈകല്യമുള്ള  ആളുകള്‍ക്ക്   ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുവാന്‍ ഒരു കോമണ്‍  പ്ലാട്ഫോമിന്റെ ആവശ്യം വരുന്നത്. അത് കൊണ്ട്  ഞങ്ങള്‍ അവര്‍ക്കുവേണ്ടി സൌെജന്യ സേവനം ചെയ്യുവാന്‍  തീരുമാനിച്ചിരിക്കുകയാണ്.   ഇതിനു വേണ്ടി ശാരീരിക വൈകല്യങ്ങളുള്ള ആളുകള്‍ക്ക്  waytonikah.com    സൌജന്യമായി രജിസ്റര്‍ ചെയ്യാന്‍  ഒരു പ്രത്യേക സെക്ഷന്‍   ആരംഭിച്ചിരിക്കുന്നു
ഈ സൌെജന്യ സേവനത്തെപറ്റി എല്ലാവരെയും അറിയിക്കണമെന്നും,  നിങ്ങളുടെ കുടുംബത്തിലോ, കൂട്ടുകാര്‍ക്കിടയിലോ  വിവാഹ പ്രായമെത്തി ശാരീരിക വൈകല്യങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട്  അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കില്‍ അവര്‍ക്ക് വേണ്ടി ഈ സൌെജന്യം സേവനം ഉപയോഗപ്പെടുത്തണമെന്നും വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.


Registration Link:  http://waytonikah.com/handicapped_registration1.php

No comments:

Blog Archive