കൊണ്ടോട്ടി. സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ
ഹജ്ജിന്നുള്ള വെയ്റ്റിംഗ് ലിസ്റ്റിൽ ഉൾപ്പെട്ട റിസർവ്വ് കാറ്റഗറിയിൽ ബാക്കിയുള്ളവരുടെ
(റിസർവ് വെയ്റ്റിംഗ് ലിസ്റ്റ് നമ്പർ 1031 മുതൽ 1620 വരെയുള്ളവർ) ഇന്റർനേഷനൽ പാസ്പോർട്ടും
ഒരു ഫോട്ടോയും(വൈറ്റ് ബേക്ക്ഗ്രൌണ്ട് 3.5 സെ. മി x 3.5 സെ. മി) ഹജ്ജ് കമ്മിറ്റി ഓഫീസിൽ
ജൂൺ 28, 29, 30 തിയതികളിൽ കവർ ലീഡർ നേരിട്ട് എത്തി നൽകണം. തെരഞ്ഞെടുക്കപ്പെട്ടവരിൽ
നിന്ന് യാത്ര റദ്ദാക്കുമ്പോൾ ലഭിക്കുന്ന ഒഴിവിലേക്ക് വെയ്റ്റിംഗ് ലിസ്റ്റ് മുൻഗണനാ
ക്രമത്തിലാണ് ഇവർക്ക് അവസരം ലഭിക്കുക. ഇതനുസരിച്ച് സത്യവാംഗ്മൂലം മുഖ്യ അപേക്ഷകൻ പാസ്പോർട്ട്
സമർപ്പിക്കുമ്പോൾ നൽകണം. തെരഞ്ഞെടുക്കപ്പെട്ടവരിൽ നിന്ന് യാത്ര റദ്ദാക്കുന്നവരുടെ എണ്ണത്തിന്നു
സമാനമായി മാത്രമെ ഇവരെ പരിഗണിക്കൂ. തെരഞ്ഞെടുപ്പ് സംബന്ധിച്ച വിവരങ്ങളും പണമടക്കേണ്ട
കാര്യങ്ങളും പിന്നീട് ഹജ്ജ് കമ്മിറ്റി ഓഫീസിൽ നിന്ന് നേരിട്ട് അറിയിക്കുമെന്ന് എക്സിക്യൂട്ടീവ്
ഓഫീസർ അറിയിച്ചു.
(മാധ്യമം. 24 ജൂൺ
2012)
No comments:
Post a Comment