ഹജ്ജ്: ജൂലൈ 31ന്ന്
മുമ്പ് പണമടക്കണം
മലപ്പുറം: സംസ്ഥാന
ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന്ന് അവസരം ലഭിച്ചവർ നേരത്തെ അടച്ച
51,000 രൂപക്ക് പുറമെയുള്ള തുക ജൂലൈ 31 ന്നു മുമ്പ് അടക്കണം. ഗ്രീൻ കാറ്റഗറിയിലുള്ളവർ 1,10,850 രൂപയും അസീസിയ
കാറ്റഗറിയിലുള്ളവർ
82,200 രൂപയുമാണ് ഇനി അടക്കേണ്ടത്.
സ്റ്റെറ്റ് ബാങ്ക്
ഓഫ് ഇന്ത്യയുടെ ഏതെങ്കിലും ശാഖയിലാണ് പണമടക്കേണ്ടത്. പേ ഇൻ സ്ലിപ്പിൽ(FEE TYPE-25)കവർ നമ്പറും ബാങ്ക് റഫറൻസ് നമ്പറും അപേക്ഷകരുടെ
പേരും അടക്കുന്ന തുകയും വ്യക്തമായി എഴുതണം. ഒരു കവറിൽ ഒന്നിൽ കൂടുതൽ അപേക്ഷകരുണ്ടെങ്കിൽ മുഴുവൻ പേരുടെയും തുക ഒന്നിച്ചാണ്
അടക്കേണ്ടത്.
പേ ഇൻ സ്ലിപ്പിന്റെ ഹജ്ജ്
കമ്മിറ്റിക്കുള്ള കോപ്പി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ, ഹജ്ജ് ഹൌസ്,
7A, എം. ആർ.
എ. മാർഗ്(പാൾട്ടൻ റോഡ്) മുമ്പൈ-400001
എന്ന വിലാസത്തിൽ
റജിസ്ട്രേഡ് തപാലിൽ
അയക്കണം. പേ ഇൻ
സ്ലിപ്പിന്റെ അപേക്ഷകനുള്ള കോപ്പി (പിൽഗ്രിം കോപ്പി) വിമാനയാത്രാ സമയത്ത് കൈയിൽ കരുതേണ്ടതാണ്. ഈ വർഷത്തെ സൌദി രിയാലുമായുള്ള
രൂപയുടെ വിനിമയ നിരക്ക് 15. 2346 ആയി നിശ്ചയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 0483 2710717
(മാധ്യമം 7 ജൂലൈ
2012)
No comments:
Post a Comment