Friday, March 14, 2014

ഹജ്ജ്: അപേക്ഷ 22 വരെ നീട്ടി സംസ്ഥാനത്ത് ഈവര്‍ഷം 48,300 അപേക്ഷകര്‍| madhyamam

ഹജ്ജ്: അപേക്ഷ 22 വരെ നീട്ടി സംസ്ഥാനത്ത് ഈവര്‍ഷം 48,300 അപേക്ഷകര്‍| madhyamam



കൊണ്ടോട്ടി: 2014ലെ ഹജ്ജിന് അപേക്ഷിക്കാനുള്ള തീയതി മാര്‍ച്ച് 22 വരെ
നീട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റി ഉത്തരവിറക്കി. അപേക്ഷ സമര്‍പ്പിക്കാനുള്ള
സമയം ഇന്ന് അവസാനിക്കാനിരിക്കെയാണ് ഇത്. വിവിധ സംസ്ഥാന ഹജ്ജ്
കമ്മിറ്റികളുടെ അപേക്ഷ പരിഗണിച്ചാണ് തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു.
എന്നാല്‍, നറുക്കെടുപ്പ് ഉള്‍പ്പെടെയുള്ള മറ്റ് തീയതികളില്‍
മാറ്റമുണ്ടാകില്ല.

വടക്ക്, വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളില്‍ ഇത്തവണ അപേക്ഷകരുടെ എണ്ണത്തില്‍
വന്‍കുറവ് ഉണ്ടായിട്ടുണ്ട്. ബംഗാളിലും ബിഹാറിലും അനുവദിച്ച ക്വോട്ടയുടെ
മൂന്നിലൊന്ന് അപേക്ഷകരേ ഉള്ളൂ.

യു.പിയിലും വെയ്റ്റിങ്ലിസ്റ്റ് ഇല്ലാത്ത സ്ഥിതിയാണ്. ഈ സ്ഥിതിയിലാണ്
അപേക്ഷാ തീയതി നീട്ടാന്‍ മീരുമാനമുണ്ടായത്. സംസ്ഥാനത്തുനിന്ന് വെള്ളിയാഴ്ച
വരെ 48,300 അപേക്ഷകളാണ് ലഭിച്ചത്. അപേക്ഷാ തീയതി നീട്ടിയ സാഹചര്യത്തില്‍
അപേക്ഷകള്‍ അരലക്ഷം കവിയുമെന്നാണ് പ്രതീക്ഷ. 2013ല്‍ 43916 അപേക്ഷകളാണ്
ലഭിച്ചത്. 2012ല്‍ 49424 അപേക്ഷകര്‍ ഉണ്ടായിരുന്നു.സംസ്ഥാന ഹജ്ജ് കമ്മിറ്റി
ഓഫിസില്‍ 12ാം തീയതിവരെ ലഭിച്ച അപേക്ഷകളുടെ ഡാറ്റാ എന്‍ട്രി
പൂര്‍ത്തിയായി. അവര്‍ക്ക് കവര്‍ നമ്പര്‍ അനുവദിച്ചിട്ടുണ്ട്. സംസ്ഥാന ഹജ്ജ്
കമ്മിറ്റിയുടെയും കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെയും വെബ്സൈറ്റില്‍നിന്ന്
വിശദ വിവരങ്ങള്‍ ലഭിക്കും. സംസ്ഥാനത്ത് ഇത്തവണ ജനറല്‍ വിഭാഗത്തില്‍
തീര്‍ഥാടകരെ കണ്ടത്തൊന്‍ നറുക്കെടുപ്പ് ഉണ്ടാകില്ളെന്ന് ഉറപ്പായി.
അനുവദിക്കപ്പെടാവുന്ന ക്വോട്ടയെക്കാളും അപേക്ഷകള്‍ സംവരണ വിഭാഗത്തില്‍
ലഭിച്ചതോടെയാണ് ഇത്. 94000 സീറ്റുകളാണ് കേന്ദ്ര ഹജ്ജ് കമ്മിറ്റി
സംസ്ഥാനങ്ങള്‍ക്ക് വീതിച്ചു നല്‍കുക. മുസ്ലിം ജനസംഖ്യാനുപാതികമായി 5.69
ശതമാനം സീറ്റാണ് കേരളത്തിന് ലഭിക്കുക. എന്നാല്‍, 70 വയസ്സുകഴിഞ്ഞ സംവരണ ‘എ’
വിഭാഗത്തിലെ 1800 അപേക്ഷകര്‍ ഉള്‍പ്പെടെ 9160 പേര്‍ ഇതിനകം സംവരണ
വിഭാഗത്തില്‍ സംസ്ഥാനത്തുനിന്ന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഇവരില്‍
3000ത്തിലേറെ പേര്‍ക്ക് ഇത്തവണ അവസരം ലഭിക്കില്ല. അടുത്തവര്‍ഷം ഇവര്‍ക്ക്
സംവരണ വിഭാഗക്കാരെക്കാളും മുന്തിയ പരിഗണന ലഭിക്കുമെന്നതിനാല്‍ 2015ലും
സംസ്ഥാനത്തുനിന്ന് ജനറല്‍ വിഭാഗത്തിലെ ആര്‍ക്കും അവസരം ലഭിക്കാന്‍
സാധ്യതയില്ല.

No comments:

Blog Archive