Saturday, July 19, 2014

സങ്കടങ്ങളേ നിങ്ങളെ സല്‍മ എന്ന് വിളിക്കട്ടെ...



സങ്കടങ്ങളേ നിങ്ങളെ സല്‍മ എന്ന് വിളിക്കട്ടെ...

Published on Mon,
പി. ഷംസുദ്ദീന്‍
 
സങ്കടങ്ങളേ നിങ്ങളെ സല്‍മ എന്ന് വിളിക്കട്ടെ...

കോഴിക്കോട്: സങ്കടപ്പുഴയില്‍നിന്ന് കരകയറാനാവില്ളെന്ന് തീര്‍ച്ചയുള്ളപ്പോഴും സല്‍മക്ക് ജീവിതത്തിന്‍െറ ദുരിതവഴികള്‍ എങ്ങനെയെങ്കിലും താണ്ടണമെന്ന ഉറച്ച തീരുമാനമാണ്. എട്ട് വര്‍ഷത്തോളമായി കൃത്രിമ മൂത്രസഞ്ചിയുമായി നടക്കുന്ന ഈ വനിത അനുഭവിക്കുന്ന ദുരിതത്തിന് സമാനതകളില്ല. തന്നോടൊപ്പം ഒരേ രോഗംവന്ന പിതാവിനെ പരിചരിക്കണം.
രോഗിയായ വൃദ്ധമാതാവിനെ നോക്കണം. ദിവസേന രാവിലെയും രാത്രിയിലും ആശുപത്രിയില്‍ പോയി വിലകൂടിയ ഇന്‍ജക്ഷനെടുക്കണം.
ആസ്ത്മ രോഗിയായ ഭര്‍ത്താവിനെ ശുശ്രൂഷിക്കണം. പാരമ്പര്യരോഗം മക്കള്‍ക്കില്ളെന്ന് ഉറപ്പുവരുത്താന്‍ കണ്ണിലെണ്ണയൊഴിച്ച് ജാഗ്രതയോടെയിരിക്കണം. എല്ലാത്തിനും ഇവര്‍ക്ക് കൂട്ട് കടുത്ത ദാരിദ്ര്യം മാത്രമാണ്.
മൂത്രസഞ്ചി പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് കൃത്രിമസഞ്ചിയില്ലാതെ 39 കാരിയായ ഇവര്‍ക്ക് ജീവിക്കാനാവില്ല. പഴുപ്പ് വരാതിരിക്കാന്‍ ദിവസവും 1500 രൂപ വിലവരുന്ന ഇന്‍ജക്ഷന്‍ വേണം. അപൂര്‍വമായി കണ്ടുവരുന്ന ശേഷിക്കുറവാണിവരുടേതെന്ന് ചികിത്സിക്കുന്ന മലബാര്‍ ആശുപത്രിയിലെ ഡോക്ടര്‍ ശ്രീധരനുണ്ണി പറയുന്നു. സ്വാഭാവികമായി മൂത്രം ഒഴിഞ്ഞുപോകാത്തതിനാല്‍ അണുബാധയുണ്ടായി വൃക്കയുടെ പ്രവര്‍ത്തനം തകരാറിലാവും. ഇതൊഴിവാക്കാനാണ് തുടര്‍ച്ചയായി ഇന്‍ജക്ഷന്‍ വേണ്ടിവരുന്നത്. മേജര്‍ ശസ്ത്രക്രിയയിലൂടെ മൂത്രസഞ്ചി മാറ്റിവെക്കാനാവും. പക്ഷേ, ഇതിന്‍െറ വിജയസാധ്യത വളരെ കുറവായതിനാല്‍ നിലവിലെ അവസ്ഥ തുടരുകയല്ലാതെ നിര്‍വാഹമില്ല.
പിതാവ് അബ്ദുല്‍റഹീമിനും ഇതേ തകരാറായതിനാല്‍ എട്ടു വര്‍ഷത്തോളമായി ട്യൂബുമായാണ് ജീവിക്കുന്നത്. ശരീരത്തിന്‍െ ഒരുഭാഗം തളര്‍ന്ന് കിടപ്പിലാണ് 70 പിന്നിട്ട പിതാവ്. ആശുപത്രിയില്‍ കൊണ്ടുപോയി ചികിത്സിക്കാന്‍ കഴിയാത്തതിനാല്‍ പഴുപ്പ് വരാതിരിക്കാന്‍ വില കൂടിയ മരുന്ന് നല്‍കുകയാണ്.
ഉമ്മ ഹാജറാബീവിക്ക് കാല്‍ പഴുത്ത് വലിയ തുളവീണതിനെ തുടര്‍ന്ന് കടുത്ത വേദനയാണെപ്പോഴും.
ഭര്‍ത്താവ് ഷബീര്‍ ആസ്ത്മ രോഗിയായതിനാല്‍ ജോലിക്ക് പോകാനാകാതെ കഴിയുന്നു. രണ്ടു മക്കളാണിവര്‍ക്ക്. മകന് ചെറുപ്പത്തില്‍ പൊക്കിള്‍കൊടിയില്‍നിന്ന് രക്തം വരുന്ന രോഗമായിരുന്നു. മകള്‍ക്ക് സല്‍മയുടെ രോഗലക്ഷണങ്ങള്‍ കണ്ടത് ആശങ്കയുണ്ടാക്കിയിരുന്നു.
കക്കോടി എരക്കുളം മേടക്കുന്ന് മലയില്‍ മുസ്ലിം സര്‍വീസ് സൊസൈറ്റിയുടെ ലൈന്‍മുറി ക്വാര്‍ട്ടേഴ്സിലാണ് ഇവര്‍ താമസിക്കുന്നത്.
ഒരു കിടപ്പുമുറിയുള്ള ക്വാര്‍ട്ടേഴ്സിലാണ് രോഗവും വേദനകളുമായി ഇവര്‍ കഴിയുന്നത്.
എം.എസ്.എസിനോടൊപ്പം ചില മനുഷ്യസ്നേഹികളുടെ സഹായം കൊണ്ടാണ് ഇവരുടെ ചെലവേറിയ ചികിത്സ നടന്നുപോവുന്നത്. 2010ല്‍ ഇവരുടെ ദുരവസ്ഥ ‘മാധ്യമം’ പ്രസിദ്ധീകരിച്ചതിനെ തുടര്‍ന്ന് വായനക്കാര്‍ ചികിത്സാ സഹായങ്ങള്‍ നല്‍കിയിരുന്നു. അന്നത്തേതിനേക്കാള്‍ ദുരിതങ്ങള്‍ ഇപ്പോള്‍ ഇരട്ടിയാണ്.
സ്വന്തമായി അടിസ്ഥാന സൗകര്യങ്ങളുള്ള ഒരു വീട്ടിലേക്ക് മറാന്‍ കഴിയുമോ എന്നാണ് രോഗാവസ്ഥയില്‍ സല്‍മ ചിന്തിക്കുന്നത്. രോഗത്തിന് ചികിത്സാസഹായം ചെയ്യുന്നവരോട് വീടിന്‍െറ പ്രശ്നം കൂടി പറയാന്‍ മനസ്സനുവദിക്കുന്നില്ളെന്ന് ഇവര്‍ പറയുന്നു.
എത്ര പഴക്കമേറിയാലും ഇരുട്ട് മെല്ളെ വെളിച്ചമായി വരും എന്ന പ്രതീക്ഷ ദുരിതക്കടലിന് നടുവില്‍ കഴിയുമ്പോഴും സല്‍മ കൈവിടുന്നില്ല.


if you wish to support this sister please send your contributions to

SALMA, A/C No. 67283615800 IFSC CODE: SBT R 0001030    SBT, Silver hills branch, Calicut 12)




--
Pass This Info To Your Friends
It Is Easy To Help Others


------------------------------------------------------------------------------------------DISCLAIMER----------------------------------------------------------------------------------------
This mail is from കുടിവെള്ളം help group.




























No comments:

Blog Archive