AUGUST 12, 2015
ഫേസ്ബുക്ക് പ്രൊഫൈലില്‍ നിങ്ങളുടെ ഫോണ്‍ നമ്പര്‍ ഉണ്ടോ? എങ്കില്‍ സൂക്ഷിക്കുക. എത്ര സുരക്ഷ ഫേസ്‍ബുക്ക് വാഗ്ദാനം ചെയ്താലും നിങ്ങളുടെ മൊബൈല്‍ഫോണ്‍ നമ്പര്‍ ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യത കൂടുതലാണെന്ന് സൈബര്‍ സുരക്ഷാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഈ നമ്പര്‍ ഫേസ്ബുക്കിലെ സേര്‍ച്ച് ബാറില്‍ രേഖപ്പെടുത്തിയാല്‍ നിങ്ങളെ കുറിച്ചുള്ള വിവരങ്ങളും സ്ഥലവും ചിത്രവുമെല്ലാം കണ്ടുപിടിക്കാന്‍ കഴിയും. ഇത് സൈബര്‍ മേഖലയിലെ കുറ്റവാളികള്‍ക്ക് സഹായമാകുമെന്നും മുന്നറിയിപ്പുണ്ട്.
സാള്‍ട്ട് ഏജന്‍സിയിലെ ടെക്നിക്കല്‍ വിഭാഗം തലവന്‍ റെസ മൊയിന്‍ദിനാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഇത്തരത്തിലുള്ള ഫോണ്‍ നമ്പറുകളിലൂടെ ശേഖരിച്ച ഫേസ്‍ബുക്ക് ഉപഭോക്താക്കളുടെ ലക്ഷക്കണക്കിന് ഡാറ്റകളുമായി മൊയിന്‍ദിന്‍ രംഗത്തെത്തിയിട്ടുമുണ്ട്. അമേരിക്ക, ബ്രിട്ടന്‍, കാനഡ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള ഫേസ്‍ബുക്ക് യൂസര്‍മാരുടെ വിവരങ്ങള്‍ ഇത്തരത്തില്‍ കണ്ടെത്തുന്നതിന് ഒരു കോഡിങ് സ‍്ക്രിപ്റ്റാണ് ഇദ്ദേഹം ഉപയോഗിച്ചത്. തുടര്‍ന്ന് ലക്ഷക്കണക്കിന് ഫോണ്‍ നമ്പറുകള്‍ ഫേസ്ബുക്കിന്റെ ആപ് ബില്‍ഡിങ് പ്രോഗ്രാമി(എപിഐ)ലേക്ക് ഒരുമിച്ച് അയക്കുകയായിരുന്നു. ഇതിനു ശേഷം അദ്ദേഹത്തിന് ഇത്രത്തോളം തന്നെ ഫേസ്‍ബുക്ക് അക്കൌണ്ട് ഉടമകളുടെ വിവരങ്ങള്‍ തടസമില്ലാതെ ലഭിക്കുകയും ചെയ്തു. ഇതിനു ശേഷം ഫേസ്‍ബുക്ക് അധികൃതരോട് സുരക്ഷാപ്രശ്‍നങ്ങള്‍ ചൂണ്ടിക്കാട്ടുകയും ചെയ്തു. ഹാക്കര്‍മാര്‍ ഇത്തരത്തില്‍ ചോര്‍ത്തിയെടുക്കുന്ന വിവരങ്ങള്‍, നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന ട്രേഡിങ് വെബ്സൈറ്റുകള്‍ക്ക് വന്‍ ലാഭത്തിന് വില്‍ക്കുകയാണ് ചെയ്യാറുള്ളത്. ഫേസ്‍ബുക്കിന്റെയും ട്വിറ്റര്‍ അക്കൌണ്ടുകളുടെയും വിവരങ്ങള്‍ ചോര്‍ത്തി വില്‍ക്കുന്നതാണ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ത്തുന്നതിനേക്കാള്‍ ലാഭകരമെന്നാണ് സൈബര്‍ സുരക്ഷാ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്.
No comments:
Post a Comment