Friday, August 20, 2010
കുമളിയിലെ കരകൗശല വ്യാപാര സ്ഥാപനമായ 'ഇന്തോ ക്രാഫ്റ്റി'ലെ ജോലിക്കാരനായി കശ്മീരില്‍നിന്നെത്തിയ അല്‍ത്താഫ് വിദേശത്ത് പോകാന്‍ പാസ്‌പോര്‍ട്ടിന് അപേക്ഷിച്ചതോടെയാണ് പൊലീസിന്റെ നോട്ടപ്പുള്ളിയായത്. പാക് തീവ്രവാദ സംഘടനയായ ഹിസ്ബുല്‍ മുജാഹിദീന്റെ പ്രവര്‍ത്തകനാണ് അല്‍ത്താഫെന്ന് വിവരം കിട്ടിയെന്നാരോപിച്ചാണ് 2008 ജനുവരി അഞ്ചിന് അല്‍ത്താഫിനെ അറസ്റ്റ് ചെയ്തത്. പിന്നീട് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ച അല്‍ത്താഫിന് ഒരു മാസത്തിന് ശേഷം ഫെബ്രുവരി 14 നാണ് ഹൈകോടതി കുമളി സ്‌റ്റേഷന്‍ പരിധി വിട്ടുപോകാന്‍ പാടില്ലെന്ന നിബന്ധനയോടെ ജാമ്യം പോലും അനുവദിച്ചത്. അല്‍ത്താഫ് തീവ്രവാദിയാണെന്നും കുമളിയില്‍ ഒളിവില്‍ കഴിയുകയായിരുന്നുവെന്നും പൊലീസ് കഥയുണ്ടാക്കി. ആള്‍മാറാട്ടം, വ്യാജ പ്രമാണം ചമക്കല്‍ എന്നീ കുറ്റങ്ങളും അല്‍ത്താഫിനെതിരെ ചുമത്തി. പൊലീസ് കോടതിയില്‍ സമര്‍പ്പിച്ച ചാര്‍ജ് ഷീറ്റില്‍ പറഞ്ഞ കാര്യങ്ങളൊന്നും തെളിയിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ലെന്ന് കോടതി പറഞ്ഞു.
ഇതേതുടര്‍ന്നാണ് മജിസ്‌ട്രേറ്റ് റോഷന്‍ തോമസ് അല്‍ത്താഫിനെ കുറ്റവിമുക്തനാക്കി ഉത്തരവിട്ടത്. അല്‍ത്താഫിന് വേണ്ടി അഡ്വ. ഷൈന്‍ വര്‍ഗീസ് കോടതിയില്‍ ഹാജരായി.
No comments:
Post a Comment