Tuesday, March 25, 2014

ഹജ്ജ്: രണ്ട് വെയിറ്റിങ് ലിസ്റ്റുകള്‍ തയാറാക്കും| madhyamam

ഹജ്ജ്: രണ്ട് വെയിറ്റിങ് ലിസ്റ്റുകള്‍ തയാറാക്കും| madhyamam

കൊണ്ടോട്ടി: സംസ്ഥാനത്ത് സംവരണ വിഭാഗത്തിലും ഹജ്ജ് തീര്‍ഥാടകരെ
കണ്ടത്തൊന്‍ നറുക്കെടുപ്പ് ഉറപ്പായതോടെ ഇത്തവണ രണ്ട് വെയിറ്റിങ്
ലിസ്റ്റുകള്‍ തയാറാക്കേണ്ടിവരുമെന്ന് ഹജ്ജ് കമ്മിറ്റി വൃത്തങ്ങള്‍
സൂചിപ്പിച്ചു. സംവരണ വിഭാഗത്തിന് പുറമെ ജനറല്‍ വിഭാഗത്തിലും വെയിറ്റിങ്
ലിസ്റ്റ് തയാറാക്കും. 70 വയസ്സുകഴിഞ്ഞ അപേക്ഷകനും സഹായിയും ഉള്‍പ്പെട്ട
സംവരണം ‘എ’ വിഭാഗത്തിലെ അപേക്ഷകര്‍ക്ക് മാത്രമാണ് ഇത്തവണ നേരിട്ട് അവസരം
ലഭിക്കുക. ഈ വിഭാഗത്തില്‍ 2195 അപേക്ഷകരാണുള്ളത്. നാലാംവട്ടം അപേക്ഷ
സമര്‍പ്പിച്ചവരുടെ സംവരണം ‘ബി’ വിഭാഗത്തില്‍ 7700 അപേക്ഷകരുണ്ട്.
സംസ്ഥാനത്തിന് പരമാവധി 6500 സീറ്റേ ക്വോട്ട ലഭിക്കൂ. 3400 പേര്‍ സംവരണ
വിഭാഗത്തില്‍ അവസരം ലഭിക്കാതെ പുറത്താകും. ഇവരെ വെയിറ്റിങ് ലിസ്റ്റ്
ഒന്നില്‍ ഉള്‍പ്പെടുത്തും.

ജനറല്‍ വിഭാഗത്തിലെ അരലക്ഷത്തിനടുത്ത് പേര്‍ക്ക് അവസരം ലഭിക്കാന്‍ സാധ്യത
നന്നേ കുറവാണെങ്കിലും ഇവരില്‍നിന്ന് നിശ്ചിത എണ്ണം തീര്‍ഥാടകരെ വെയിറ്റിങ്
ലിസ്റ്റ് രണ്ടില്‍ ഉള്‍പ്പെടുത്താനാണ് ഹജ്ജ് കമ്മിറ്റി ഉദ്ദേശിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മൊത്തം അപേക്ഷകരുടെയും കവര്‍ നമ്പര്‍ ചൊവ്വാഴ്ച
വൈകുന്നേരം അഞ്ചോടെ അനുവദിക്കും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ
വെബ്സൈറ്റില്‍ കവര്‍ നമ്പര്‍ ലഭ്യമാകും. ഏപ്രില്‍ ആദ്യവാരത്തോടെ മുഴുവന്‍
അപേക്ഷകരെയും കവര്‍ നമ്പര്‍ അനുവദിച്ച വിവരം തപാലില്‍ അറിയിക്കും.
സാങ്കേതിക നടപടികള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ഹജ്ജ് നറുക്കെടുപ്പ്
നേരത്തെയാക്കാന്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കേന്ദ്ര ഹജ്ജ് കമ്മിറ്റിയോട്
ആവശ്യപ്പെടും. ഏപ്രില്‍ 26ന് സംസ്ഥാനത്ത് നറുക്കെടുപ്പ് നടത്താനാണ് നേരത്തെ
നിശ്ചയിച്ചിരുന്നത്. നറുക്കെടുപ്പ് നേരത്തെ നടത്തുന്നത്
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഹജ്ജ് മുന്നൊരുക്കത്തിന് കൂടുതല്‍ സമയം
ലഭിക്കാന്‍ ഇടവരുത്തും. പാസ്പോര്‍ട്ടും അപേക്ഷാ ഒന്നാം ഗഡു തുകയും
മുന്‍കൂട്ടി കേന്ദ്ര ഹജ്ജ് കമ്മിറ്റിക്ക് എത്തിക്കാനും ഇത് സഹായകരമാകും.
മേയ് 15ന് മുമ്പ് ഇത്തരം പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങളെല്ലാം
പൂര്‍ത്തീകരിക്കാന്‍ ഉതകുന്ന തരത്തിലാണ് സംസ്ഥാന ഹജ്ജ് കമ്മിറ്റി
നടപടികളുമായി മുന്നോട്ടുപോകുന്നത്.

No comments:

Blog Archive