Tuesday, March 25, 2014

കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ബന്ധപ്പെടണം -സംസ്ഥാന ഹജ്ജ് കമ്മിറ്റി| madhyamam

കവര്‍ നമ്പര്‍ ലഭിക്കാത്തവര്‍ ബന്ധപ്പെടണം -സംസ്ഥാന ഹജ്ജ് കമ്മിറ്റി| madhyamam



കൊണ്ടോട്ടി: ഈ വര്‍ഷത്തെ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് അപേക്ഷ
സമര്‍പ്പിച്ച എല്ലാ കവറുകളിലെയും മുഖ്യ അപേക്ഷകന് കവര്‍ നമ്പര്‍ അറിയിച്ച്
കത്തയച്ചതായി സംസ്ഥാന ഹജ്ജ് കമ്മിറ്റി അറിയിച്ചു. ഏപ്രില്‍ ഒന്നിനകം കവര്‍
നമ്പറുകള്‍ മുഖ്യ അപേക്ഷകന് ലഭിക്കും. 2011, 2012, 2013 വര്‍ഷങ്ങളില്‍
തുടര്‍ച്ചയായി അപേക്ഷിച്ച് നറുക്കെടുപ്പില്‍ അവസരം ലഭിക്കാതെ ഈ വര്‍ഷം
വീണ്ടും അപേക്ഷിച്ചവര്‍ക്കും റിസര്‍വ് എ (70 വയസ്സ്) വിഭാഗത്തില്‍
അപേക്ഷിച്ചവര്‍ക്കും അവരുടെ കവര്‍ നമ്പറിന്‍െറ മുന്നില്‍ കെ.എല്‍.ആര്‍ എന്ന
കോഡ് ഉണ്ടാകും. മറ്റുള്ളവര്‍ക്ക് കവര്‍ നമ്പറിനു മുന്നില്‍ കെ.എല്‍.എഫ്
എന്ന കോഡാണ് ഉണ്ടാകുക. ഹജ്ജ് അപേക്ഷകര്‍ തങ്ങള്‍ക്ക് ലഭിച്ച കവര്‍
നമ്പറുകളുടെ കോഡ് പരിശോധിച്ച് ഉറപ്പുവരുത്തണം.

Blog Archive