Sunday, September 07, 2014

തീര്‍ഥാടകര്‍ പത്ത് മണിക്കൂര്‍ മുമ്പ് ഹജ്ജ് ക്യാമ്പിലത്തെണം | madhyamam

തീര്‍ഥാടകര്‍ പത്ത് മണിക്കൂര്‍ മുമ്പ് ഹജ്ജ് ക്യാമ്പിലത്തെണം | madhyamam



നാല് ദിവസങ്ങളിലെ യാത്രക്കാര്‍ തലേന്ന് വരണം സമയത്തിന് മുമ്പ് എത്തുന്നവര്‍ക്ക് ഭക്ഷണവും താമസ സൗകര്യവും


കൊണ്ടോട്ടി: ഹജ്ജ് തീര്‍ഥാടകര്‍
യാത്രക്ക് പത്ത് മണിക്കൂര്‍ മുമ്പ് കരിപ്പൂര്‍ ഹജ്ജ് ഹൗസില്‍
പ്രവര്‍ത്തിക്കുന്ന ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് സംസ്ഥാന ഹജ്ജ്
കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ടി.എം. ബാപ്പു മുസ്ലിയാര്‍ അറിയിച്ചു.

രണ്ട് വിമാനങ്ങളുള്ള സെപ്റ്റംബര്‍ 16, 20, 24, 28 തീയതികളില്‍ ഒന്നാമത്തെ
വിമാനത്തില്‍ പോകുന്നവര്‍ തലേദിവസം വൈകീട്ട് നാലിനും ആറിനും ഇടയില്‍
ക്യാമ്പിലത്തെണം. മറ്റ് ദിവസങ്ങളിലെ വിമാന സമയം വൈകീട്ട് നാലിന്
ശേഷമായതിനാല്‍ അന്നേ ദിവസം രാവിലെ അഞ്ചിനും ഏഴിനും ഇടയില്‍ റിപ്പോര്‍ട്ട്
ചെയ്യണം. ഏഴ് മണിക്ക് ശേഷം എത്തുന്നവര്‍ക്ക് രജിസ്ട്രേഷന്‍
നടത്താനാകില്ളെന്നും ചെയര്‍മാന്‍ അറിയിച്ചു.

ഏതെങ്കിലും കാരണവശാല്‍ ക്യാമ്പില്‍ നേരത്തെ വരാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്
താമസ-ഭക്ഷണ സൗകര്യം ഏര്‍പ്പെടുത്തും. ഇവര്‍ ഹജ്ജ് ട്രെയിനര്‍മാരെ
മുന്‍കൂട്ടി വിവരമറിയിക്കണം. ഇവരും തലേദിവസം ആറ് മണിക്ക് മുമ്പായി
ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഓരോ തീര്‍ഥാടകനും ഹജ്ജ് ക്യാമ്പില്‍
റിപ്പോര്‍ട്ട് ചെയ്യേണ്ട സമയം ഹജ്ജ് ട്രെയിനര്‍മാരില്‍നിന്ന് ലഭിക്കും.

ഹജ്ജ് ട്രെയിനര്‍മാര്‍ക്കും വളണ്ടിയര്‍മാര്‍ക്കുമുള്ള മൂന്നാം ഘട്ട
പരിശീലന ക്ളാസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഹജ്ജ് കമ്മിറ്റി
ചെയര്‍മാന്‍. ഹജ്ജ് അസി. സെക്രട്ടറി ഇ.സി. മുഹമ്മദ് അധ്യക്ഷത വഹിച്ചു.
ഹജ്ജ് കോഓഡിനേറ്റര്‍ പി. മുജീബ്റഹ്മാന്‍ ക്ളാസെടുത്തു. മാസ്റ്റര്‍
ട്രെയിനര്‍ മുഹമ്മദലി കണ്ണിയന്‍ സ്വാഗതവും എന്‍.പി. ഷാജഹാന്‍ നന്ദിയും
പറഞ്ഞു.


No comments:

Blog Archive