Sunday, September 07, 2014

ഹജ്ജ് ക്യാമ്പ്: പുതിയ തീരുമാനം തീര്‍ഥാടകരുടെ ബുദ്ധിമുട്ട് കുറക്കില്ല | madhyamam

ഹജ്ജ് ക്യാമ്പ്: പുതിയ തീരുമാനം തീര്‍ഥാടകരുടെ ബുദ്ധിമുട്ട് കുറക്കില്ല | madhyamam



തീര്‍ഥാടകര്‍ ക്യാമ്പിലത്തെുന്നത് സംബന്ധിച്ച് നിലപാടെടുക്കാന്‍ കഴിയാത്തതാണ് കാരണം



കോഴിക്കോട്: ഹജ്ജ് ക്യാമ്പിന്‍െറ
കാര്യത്തില്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി കാണിക്കുന്ന ഒളിച്ചുകളി തീര്‍ഥാടകരെ
ബുദ്ധിമുട്ടിലാക്കും. തീര്‍ഥാടകര്‍ ക്യാമ്പിലത്തെുന്നത് സംബന്ധിച്ച്
കൃത്യമായ നിലപാടെടുക്കാന്‍ കഴിയാത്തതാണ് കാരണം. മുന്‍ വര്‍ഷത്തേതില്‍നിന്ന്
വ്യത്യസ്തമായി തീര്‍ഥാടകര്‍ യാത്രാവിമാന സമയത്തിന്‍െറ 10 മണിക്കൂര്‍
നേരത്തെ ഹജ്ജ് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് ചെയര്‍മാന്‍െറ
അറിയിപ്പ്.

എന്നാല്‍, തലേദിവസം എത്തുന്നവര്‍ക്ക് താമസവും ഭക്ഷണവും ഒരുക്കുമെന്നും
അദ്ദേഹം പറയുന്നു. ഉച്ചക്ക് 12നുള്ള വിമാനത്തില്‍ പോകേണ്ടവര്‍
തലേന്നുതന്നെ റിപ്പോര്‍ട്ട് ചെയ്യണമെന്ന് നിഷ്കര്‍ഷിക്കുന്നുമുണ്ട്.
കഴിഞ്ഞവര്‍ഷം യാത്രാവിമാന സമയത്തിന്‍െറ ആറുമണിക്കൂര്‍ മുമ്പ് എത്തുന്ന
തീര്‍ഥാടകരെയാണ് ഹജ്ജ് ഹൗസില്‍ സ്വീകരിച്ചിരുന്നത്.

ഹാജിമാര്‍ക്കായി കോടികള്‍ മുടക്കി നിര്‍മിച്ച ഹജ്ജ് ഹൗസില്‍
തീര്‍ഥാടകര്‍ക്ക് താമസിക്കാനും വിശ്രമിക്കാനുമുള്ള സൗകര്യം
നിഷേധിക്കുന്നതില്‍ പ്രതിഷേധം വ്യാപകമായതോടെയാണ് ഇത്തവണ തീരുമാനം
മാറ്റാന്‍ അധികാരികള്‍ തയാറായത്. ഉച്ചക്കുള്ള വിമാനത്തില്‍ പോകേണ്ട
തീര്‍ഥാടകരോട് മാത്രമാണ് തലേന്ന് വരണമെന്ന് നിഷ്കര്‍ഷിച്ചിട്ടുള്ളത്.
സെപ്റ്റംബര്‍ 16, 20, 24, 28 തീയതികളില്‍ മാത്രമാണ് രണ്ട് ഹജ്ജ്
വിമാനമുള്ളത്. ഈ ദിവസങ്ങളില്‍ വൈകുന്നേരം നാലരക്ക് പുറമെ ഉച്ചക്ക് 12നും
വിമാനമുണ്ട്. ഉച്ചക്കുള്ള വിമാനത്തില്‍ പോകേണ്ട തീര്‍ഥാടകരാണ് തലേന്ന്
വൈകീട്ട് ആറിനുമുമ്പ് ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടത്.
അല്ലാത്തവര്‍ കാലത്ത് അഞ്ചിനും ഏഴിനുമിടയില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കാലത്ത് അഞ്ചിന് ഹജ്ജ് ഹൗസില്‍ റിപ്പോര്‍ട്ട് ചെയ്യണമെങ്കില്‍ ഭൂരിഭാഗം
തീര്‍ഥാടകര്‍ക്കും യാത്രയാക്കാന്‍ എത്തുന്നവര്‍ക്കും രാത്രി ഉറക്കമൊഴിച്ച്
യാത്രചെയ്യേണ്ടിവരും. ഇത് ഹാജിമാര്‍ക്കും കൂടെയുള്ളവര്‍ക്കും പ്രയാസമാകും.
മുഴുവന്‍ തീര്‍ഥാടകരും തലേന്ന് വൈകീട്ട് ഹജ്ജ് ക്യാമ്പില്‍ റിപ്പോര്‍ട്ട്
ചെയ്യണമെന്ന് തീരുമാനിക്കുകയാണെങ്കില്‍ ഒരുപാട് പേര്‍ക്ക് ബുദ്ധിമുട്ട്
ഒഴിവാക്കാനാകും. തീര്‍ഥാടകരില്‍ ഭൂരിഭാഗം പേരും 70 വയസ്സ് കഴിഞ്ഞവരും
സ്ത്രീകളുമാണ്. ഉറക്കമൊഴിച്ചുള്ള തുടര്‍ച്ചയായ യാത്ര അവരുടെ
ആരോഗ്യത്തെയും ആരാധനാ കര്‍മങ്ങളെയും ബാധിക്കും. അതുകൊണ്ടുതന്നെയാണ്
ഹജ്ജിന് വേണ്ടിയുള്ള നീണ്ട യാത്രയില്‍ തീര്‍ഥാടകര്‍ക്ക് ചെറിയ വിശ്രമത്തിന്
ഹജ്ജ് ഹൗസില്‍ സൗകര്യമൊരുക്കാന്‍ മുന്‍കാലങ്ങളിലൊക്കെയും
ബന്ധപ്പെട്ടവര്‍ ശ്രമിച്ചിരുന്നത്. ഹജ്ജ് ക്യാമ്പ് വേണ്ടെന്ന
കഴിഞ്ഞവര്‍ഷത്തെ തീരുമാനം അബദ്ധമായെന്ന് അധികൃതര്‍ക്ക് ബോധ്യമായെങ്കിലും
പൂര്‍ണമായി പരിഹരിക്കാന്‍ ഇനിയും തയാറായിട്ടില്ല.






No comments:

Blog Archive