വാഷിങ്ടണ്‍: തന്റെ മതവിശ്വാസം സംബന്ധിച്ച് ഉയര്‍ന്നുവരുന്ന വിവാദങ്ങളെ താന്‍ കാര്യമാക്കുന്നില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമ. താന്‍ മുസ്‌ലിം ആണെന്ന് ഇന്റര്‍നെറ്റ് പോലുള്ള ന്യൂമീഡിയകളെ ഉപയോഗപ്പെടുത്തി ഒരു കൂട്ടം ആളുകള്‍ തെറ്റായ പ്രചാരണം നടത്തുകയാണെന്നും സ്വകാര്യ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഒബാമ പറഞ്ഞു. എന്തൊക്കെ കിംവദന്തികള്‍ പരന്നാലും അതൊന്നും തന്നെ അലട്ടുകയില്ലെന്നും അത്തരം കാര്യങ്ങള്‍ക്കായി നീക്കി വെക്കാന്‍ തനിക്ക് സമയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഒബാമയുടെ ജനനസ്ഥലവും മതവിശ്വാസവും സംബന്ധിച്ച് നേരത്തെ പല വാര്‍ത്തകളും പുറത്തുവന്നിരുന്നു. ഒബാമ മുസ്‌ലിമാണെന്ന് അഞ്ച് അമേരിക്കക്കാരിലൊരാള്‍ വിശ്വസിക്കുന്നതായി ഈ മാസം ആദ്യം പുറത്തുവന്ന സര്‍വ്വേഫലം വെളിപ്പെടുത്തിയിരുന്നു. ഗ്രൗണ്ട് സീറോ പള്ളിനിര്‍മാണത്തിന് ഒബാമ അനുകൂല നിലപാടെടുത്തതോടെ ഒബാമ മുസ്ലിം ആണെന്ന പ്രചാരണം കൂടുതല്‍ വ്യാപകമായിരിക്കുകയാണ്.
madhyamam daily