Wednesday, August 25, 2010

യു.എസില്‍ പിടിയിലായ 'മുസ്‌ലിം ഭീകരന്‍' തീവ്ര ഹിന്ദുത്വവാദി


Tuesday, August 24, 2010
വാഷിങ്ടണ്‍: ഇസ്‌ലാമിക ഭീകരവാദിയെന്നാരോപിച്ച് അമേരിക്കയില്‍ അറസ്റ്റിലായ ഇന്ത്യക്കാരന്‍ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകന്‍. വെള്ളിയാഴ്ച ഹൂസ്റ്റണിലെ ജോര്‍ജ് ബുഷ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് മുംബൈ സ്വദേശി വിജയകുമാര്‍ (40) അറസ്റ്റിലായത്. ഇയാളുടെ ബാഗില്‍നിന്ന് തോക്കും ഉരുക്കുകൊണ്ടുള്ള ഇടിക്കട്ടയും ഇസ്‌ലാമിക ഭീകരതയുമായി ബന്ധപ്പെട്ട പുസ്തകങ്ങളും പിടിച്ചെടുത്തു.

ബോംബ് നിര്‍മിക്കുന്നതിനെക്കുറിച്ചും ചാരവൃത്തിയെക്കുറിച്ചുമുള്ള ലഘുലേഖകളാണ് ഇയാളില്‍നിന്ന് പിടികൂടിയത്. സ്‌പൈ ക്രാഫ്റ്റ്, ന്യൂ വോയ്‌സസ് ഓഫ് ഇസ്‌ലാം എന്നീ പുസ്തകങ്ങളും പിടിച്ചെടുത്തു. സംശയകരമായ സാഹചര്യവും ആയുധങ്ങള്‍ കണ്ടെത്തിയതുമാണ് അറസ്റ്റിന് ഇടയാക്കിയത്.

തുടര്‍ന്ന്, ഇന്ത്യയില്‍നിന്നുള്ള ഇസ്‌ലാമിക ഭീകരന്‍ അറസ്റ്റിലായതായി വ്യാപകമായി റിപ്പോര്‍ട്ടുകള്‍ വന്നു. മുസ്‌ലിം തീവ്രവാദ സംഘടനയുമായി ബന്ധപ്പെട്ടാണ് ഇയാള്‍ അമേരിക്കയില്‍ എത്തിയതെന്നാണ് സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ ഇന്നലെ പോലും റിപ്പോര്‍ട്ടു ചെയ്തത്.

എന്നാല്‍, ഇയാള്‍ തീവ്ര ഹിന്ദുത്വ സംഘടനയുടെ പരിപാടിക്കാണ് എത്തിയതെന്ന് പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഡോക്യുമെന്ററി സംവിധായകനായ ഇയാള്‍ 'ഹിന്ദു കോണ്‍ഗ്രസ് ഓഫ് അമേരിക്ക' എന്ന സംഘടന നടത്തുന്ന സെമിനാറില്‍ ഇസ്‌ലാമിക ഭീകരതയെക്കുറിച്ച് ക്ലാസെടുക്കാന്‍ വന്നതാണെന്ന് ഹൂസ്റ്റണ്‍ കോടതിയില്‍ ബോധിപ്പിച്ചു. അമേരിക്കക്ക് ഇയാള്‍ ഒരുതരത്തിലും ഭീഷണിയല്ലെന്നും അക്കാദമിക് താല്‍പര്യം മാത്രമാണ് പുസ്തകങ്ങള്‍ കൈവശം വെച്ചതിനു പിന്നിലെന്നും വിജയകുമാറിന്റെ അഭിഭാഷകന്‍ ഗ്രാന്റ് ഷീനര്‍ കോടതിയെ ബോധിപ്പിച്ചു.

ഇന്ത്യയില്‍ സുരക്ഷ ഉറപ്പാക്കുന്നതിനാണ് വിജയകുമാര്‍ ആയുധങ്ങള്‍ കൊണ്ടുനടക്കുന്നതെന്നാണ് അഭിഭാഷകന്‍ കോടതിയെ ബോധിപ്പിച്ചത്.
തുടര്‍ന്ന് ഇയാളുടെ ജാമ്യസംഖ്യ 50,000 ഡോളറില്‍നിന്ന് 5000 ഡോളറായി കുറച്ച് സ്‌റ്റേറ്റ് ഡിസ്ട്രിക്റ്റ് ജഡ്ജി ഡേവിഡ് മെന്‍ഡോസ ഉത്തരവ് പുറപ്പെടുവിച്ചു. സമാധാനപരമായി ജീവിക്കുന്ന ആളാണ് വിജയകുമാറെന്ന കാര്യം കോടതിക്ക് ബോധ്യപ്പെട്ടതായി ജഡ്ജി വ്യക്തമാക്കി.
madhyamam daily

No comments:

Blog Archive