Tuesday, August 24, 2010
2010 ഏപ്രില്‍ 17ന് മുംബൈ ഇന്ത്യന്‍സും ബാംഗ്‌ളൂര്‍ റോയല്‍ ചാലഞ്ചേഴ്‌സും തമ്മിലുള്ള മത്സരം തുടങ്ങാനിരിക്കെയാണ് സ്‌ഫോടനം നടന്നത്. സ്‌റ്റേഡിയത്തിന്റെ ഗേറ്റ് നമ്പര്‍ 12ന് സമീപമുള്ള പുറംഭിത്തിയില്‍ ഒളിപ്പിച്ചുവെച്ച പ്ലാസ്റ്റിക് ബോംബാണ് ആദ്യം പൊട്ടിയത്. പിന്നീട് അനില്‍ കുംബ്ലെ സര്‍ക്കിളിന് സമീപം രണ്ടാമത്തെ സ്‌ഫോടനമുണ്ടായി. വീര്യം കുറഞ്ഞ സ്‌ഫോടനങ്ങളാണ് ഉണ്ടായതെന്ന് ബാംഗളൂരു പൊലീസ് കമ്മീഷണര്‍ ശങ്കര്‍ ബിദ്‌രി അന്ന് പറഞ്ഞിരുന്നു. മൂന്ന് ബോംബുകള്‍ സ്‌റ്റേഡിയം പരിസരത്തുനിന്ന് പിന്നീട് കണ്ടെടുക്കുകയും ചെയ്തു.
എന്നാല്‍ ഐ.പി.എല്‍ മല്‍സരങ്ങള്‍ മുംബൈയിലേക്കു മാറ്റാന്‍ വാതുവെപ്പു ലോബി നടത്തിയ ഗൂഡാലോചനയുടെ ഭാഗമാണ് സ്‌ഫോനങ്ങള്‍ എന്നാണു വി.എസ് ആചാര്യ നേരത്തെ പറഞ്ഞിരുന്നത്.
സ്‌ഫോടനത്തില്‍ ആറ് പേര്‍ക്ക് നിസ്സാരമായി പരിക്കേല്‍ക്കുകയുമുണ്ടായി. സ്‌ഫോടനത്തെ തുടര്‍ന്ന് ബാംഗളൂരില്‍ നടക്കേണ്ട സെമിഫൈനല്‍ മത്സരങ്ങള്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ചൂണ്ടികാട്ടി മുംബൈയിലേക്ക് മാറ്റുകയായിരുന്നു.
madhyamam daily
No comments:
Post a Comment