Friday, August 20, 2010
കാനഡ, ഇറാന്‍, ഇറ്റലി, ബ്രസീല്‍, അമേരിക്ക തുടങ്ങി 30 രാജ്യങ്ങളില്‍ നടത്തിയ പരീക്ഷണത്തിനൊടുവിലാണ് പച്ച കുത്തുന്നത് ആരോഗ്യത്തിന് ദോഷമാണെന്ന് തെളിഞ്ഞത്.
ഓരോ തവണ ടാറ്റൂയിങ് നടത്തുമ്പോഴും ചര്‍മം സെക്കന്റില്‍ 80 മുതല്‍ 150 പ്രാവശ്യം വരെ തുളയ്ക്കപ്പെടുന്നുണ്ടെന്നും, ഈ ചെറു ദ്വാരങ്ങള്‍ വഴി ശരീരത്തിനുള്ളിലേക്ക് രോഗാണുക്കള്‍ പ്രവേശിക്കുന്നുവെന്നുമാണ് ഗവേഷകര്‍ പറയുന്നത്. അലര്‍ജി, എയ്ഡ്സ്, ബാക്ടീരിയയും, ഫംഗസും മറ്റും പടര്‍ത്തുന്ന രോഗങ്ങള്‍ എന്നിവയും പച്ച കുത്തുന്നത് മുലം ബാധിക്കാന്‍ സാധ്യതയുണ്ട്.
ശ്രദ്ധയോടെ വേണം ടാറ്റൂയിങ് നടത്താന്‍ എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.
madhyamam daily