ന്യൂദല്‍ഹി: ബാബരി കേസില്‍ അലഹബാദ് ഹൈകോടതി വിധി പറയുന്നത് ഒരാഴ്ചത്തേക്ക് നീട്ടിവെക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. കോമണ്‍വെല്‍ത്ത് ഗെയിംസ് പൂര്‍ത്തിയാകുന്നതുവരെ വിധി നീട്ടിവെക്കണമെന്നാവശ്യപ്പെട്ട് രമേശ് ചന്ദ്ര ത്രിപാഠി നല്‍കിയ ഹരജിയിലാണ് സുപ്രീംകോടതി ഉത്തരവ്. ബാബരി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 60 വര്‍ഷമായി തുടരുന്ന കേസില്‍ അലഹബാദ് ഹൈകോടതിയുടെ ലഖ്‌നോ ബെഞ്ച് നാളെ വിധി പറയാനിരിക്കെയാണ് സുപ്രീംകോടതി ഒരാഴ്ചത്തേക്ക് വിധി പറയുന്നത് സ്റ്റേ ചെയ്തിരിക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ കേസില്‍ നാളെ അലഹബാദ് ഹൈകോടതിയുടെ വിധി ഉണ്ടാവില്ല.
ബാബരി കേസ് വിധി സാമുദായിക സംഘര്‍ഷത്തിന് ഇടയാക്കുമെന്ന് ചൂണ്ടികാട്ടിയാണ് ത്രിപാഠി കോടതിയെ സമീപിച്ചത്. ത്രിപാഠിയുടെ ആവശ്യം നേരത്തെ അലഹബാദ് ഹൈകോടതി തള്ളിയിരുന്നു. ഹരജി വീണ്ടും സുപ്രീംകോടതി ഈ മാസം 28ന് പരിഗണിക്കും.
madhyamam

No comments:
Post a Comment