ലഖ്‌നോ: 60 വര്‍ഷം നീണ്ട തര്‍ക്കത്തിനുശേഷം ബാബരി കേസില്‍ അലഹബാദ് ഹൈകോടതി 24ന് വിധി പറയാനിരിക്കെ സമാധാനമാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ഹരജിക്കാര്‍. നിക്ഷിപ്ത താല്‍പര്യക്കാരാണ് അനാവശ്യ പ്രശ്‌നമുണ്ടാക്കുന്നതെന്നും അവര്‍ ആരോപിച്ചു. അക്രമങ്ങള്‍ക്കും കലാപങ്ങള്‍ക്കും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ കഴിയില്ല. വിധി എന്തായാലും ശാന്തിയും സമാധാനവുമാണ് പുലരേണ്ടത്. ഹരജിക്കാരനായ അയോധ്യയിലെ മഹന്ത് ഭാസ്‌കര്‍ദാസ് പറഞ്ഞു.
വിധിയില്‍ തൃപ്തരല്ലാത്തവര്‍ക്ക് മേല്‍കോടതിയില്‍ പോവാന്‍ അവസരമുണ്ട്. അയോധ്യയില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ടെങ്കിലും വിധിക്ക് ശേഷവും സമാധാനം നിലനില്‍ക്കും.
തര്‍ക്കം ലഖ്‌നോവില്‍ അവസാനിപ്പിക്കണം. വര്‍ഗീയ വാദികള്‍ക്ക് ചൂഷണം ചെയ്യാനുളള അവസരം എന്ത് വിലകൊടുത്തും തടയണം. മറ്റൊരു ഹരജിക്കാരനായ 90കാരന്‍ മുഹമ്മദ് ഹാശിം അന്‍സാരി പറഞ്ഞു. വിധി മുസ്‌ലിംകള്‍ക്ക് അനുകൂലമായാലും പ്രതികൂലമായാലും അവര്‍ പ്രതികരിക്കരുത് -അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സാമുദായിക ഐക്യമാണ് പ്രധാനമെന്ന് കേന്ദ്ര സുന്നി വഖഫ് ബോര്‍ഡിന്റെ സഫരിയാബ് ജീലാനി അഭിപ്രായപ്പെട്ടു. വിധി ജനജീവിതത്തെ ബാധിക്കില്ല. നിലവിലെ പ്രതിസന്ധി രാഷ്ട്രീയ നേതൃത്വങ്ങളുടെ സൃഷ്ടിയാണ്. ഹരജിക്കാരനായ ത്രിലോക് പാണ്ഡെ പറഞ്ഞു.
madhyamam

No comments:
Post a Comment