Saturday, September 25, 2010

ബാബരി വിധി പ്രഖ്യാപനം നീട്ടണമെന്ന ഹരജി പുതിയ ബെഞ്ചിന്


ബാബരി വിധി പ്രഖ്യാപനം നീട്ടണമെന്ന ഹരജി പുതിയ ബെഞ്ചിന്
ന്യൂദല്‍ഹി: ബാബരിക്കേസില്‍ അലഹബാദ് ഹൈകോടതി വിധി പറയുന്നത് മാറ്റിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച ഹരജി പുതിയ ബെഞ്ച് പരിഗണിച്ചേക്കും. കഴിഞ്ഞ ദിവസം വിധിപ്രഖ്യാപനം നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ട് കേസിലെ പതിമൂന്നാം കക്ഷിയായ രമേശ് ചന്ദ്ര ത്രിപാഠി സമര്‍പ്പിച്ച ഹരജി പരിഗണിക്കവേ ഡിവിഷന്‍ ബെഞ്ചിന് അഭിപ്രായ ഐക്യത്തിലെത്താനായിരുന്നില്ല.
കേസ് പരിഗണിച്ച ജസ്റ്റിസ് ആര്‍.വി രവീന്ദ്രന്‍ ഹരജി തള്ളണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഡിവിഷന്‍ ബെഞ്ചിലെ രണ്ടാമത്തെ ജസ്റ്റിസ് എച്ച്.എല്‍ ഗോഖലേ കേസ് ഒത്തുത്തീര്‍പ്പിനുള്ള സാധ്യത ആരായണമെന്ന പക്ഷക്കാരനായിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് വിശാലബെഞ്ചിന് വിടണമെന്ന് വിധി പ്രഖ്യാപിച്ച ഡിവിഷന്‍ ബെഞ്ച് ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടത്.
ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചായിരിക്കും ഇനി കേസ് പരിഗണിക്കുകയെന്നറിയുന്നു. ചീഫ് ജസ്റ്റിസ് എസ്.എച്ച് കപാഡിയയെ കൂടാതെ ജസ്റ്റിസ് അഫ്താബ് ആലം, ജസ്റ്റിസ് കെ.എസ് രാധാകൃഷ്ണന്‍ എന്നിവരാണ് വിശാലബെഞ്ചില്‍ ഉള്ളതെന്നാണ് അറിയുന്നത്. 28നാണ് ഇനി സുപ്രീംകോടതി കേസ് പരിഗണിക്കുക. ബാബ്‌രി കേസില്‍ അലഹബാദ് ഹൈകോടതി വിധി പറയുന്നത് ഒരാഴ്ചത്തേക്ക്  സുപ്രീംകോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നു.
 madhyamam

No comments:

Blog Archive