Thursday, September 23, 2010

ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കും -മത സൗഹാര്‍ദ സമിതി


ജില്ലയിലെ മതസൗഹാര്‍ദം കാത്തുസൂക്ഷിക്കും -മത സൗഹാര്‍ദ സമിതി
മലപ്പുറം: ജില്ലയുടെ മതസൗഹാര്‍ദ്ദം കാത്തു സൂക്ഷിക്കാന്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന് ജില്ലാതല മതസൗഹാര്‍ദ സമിതി യോഗം തീരുമാനിച്ചു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കലക്ടര്‍ എം.സി. മോഹന്‍ദാസ് അധ്യക്ഷത വഹിച്ചു. സെപ്തംബര്‍ 24ന് ബാബ്‌രി മസ്ജിദ് കേസ് വിധി പറയുന്ന സാഹചര്യത്തിലാണ് കലക്ടര്‍ യോഗം വിളിച്ചുചേര്‍ത്തത്. വിധിയെത്തുടര്‍ന്ന് ആഹ്ലാദ പ്രകടനങ്ങളോ പ്രതിഷേധ പ്രകടനങ്ങളോ സംഘടിപ്പിക്കില്ലെന്ന് യോഗം തീരുമാനിച്ചു. ക്രമസമാധാനത്തിന് ഭംഗം വരുത്തുന്ന രീതിയിലുള്ള പ്രവര്‍ത്തനങ്ങളോ പ്രകടനങ്ങളോ പൊതുയോഗങ്ങളോ അനുവദിക്കില്ല. ജില്ല എക്കാലത്തും മതസൗഹാര്‍ദം കാത്തുസൂക്ഷിക്കുന്നതില്‍ മാതൃക പുലര്‍ത്തിയിട്ടുണ്ടെന്നും ആ പാരമ്പര്യം കാക്കാന്‍ എല്ലാവരും സഹകരിക്കണമെന്നും കലക്ടര്‍ എം.സി. മോഹന്‍ദാസ് അഭ്യര്‍ഥിച്ചു. കോടതി വിധിക്കെതിരെ അപ്പീല്‍ പോകാനുള്ള അവസരമുണ്ടെന്ന് യോഗം അഭിപ്രായപ്പെട്ടു.
ജില്ലാ പൊലീസ് സൂപ്രണ്ട് പി. സേതുരാമന്‍, എ.ഡി.എം പി. അബ്ദുറഹിമാന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ വി.കെ. സുന്ദരന്‍, എം.സി. വേണുഗോപാല്‍, ആര്‍.ഡി.ഒ ഇ.കെ. ഗോപാലകൃഷ്ണന്‍, ഡിവൈ.എസ്.പിമാരായ യു. അബ്ദുല്‍കരീം, എം.പി. മോഹനചന്ദ്രന്‍, വി.കെ. രാജു, കെ.എസ്. സുദര്‍ശനന്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളായ വി. പ്രഭാകരന്‍, പി. ഉബൈദുല്ല, ടി.വി. ഇബ്രാഹിം, പി. ബീരാന്‍കുട്ടി, നറുകര ഗോപി, കെ. ജനചന്ദ്രന്‍ മാസ്റ്റര്‍, ഷൗക്കത്ത് കരുവാരകുണ്ട്, പി. രാധാകൃഷ്ണന്‍, എല്‍. മാധവന്‍, കെ.പി.എ. നസീര്‍, എം.എ. റസാഖ്, അഷ്‌റഫ് കരിപ്പാലി, തടായില്‍ അയ്യപ്പന്‍, എം. സിദ്ധാര്‍ഥന്‍, കെ.എ. ജബ്ബാര്‍, പി. ഏനിഹാജി, പി.കെ.എസ്. മുജീബ് ഹസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
madhyamam

No comments:

Blog Archive